App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാമാണ് ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ

1.ഓക്സിടോസിൻ

2.വാസോപ്രസിൻ

3.കോർട്ടിക്കോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ

4.ഗ്രോത്ത് ഹോർമോൺ റിലീസിംഗ് ഹോർമോൺ

A1,2

B1,3

C1,2,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

  • നാഡീയവും അന്തഃസ്രാവീയവുമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന തലച്ചോറിൻറെ ഒരു ഭാഗമാണ് ഹൈപ്പോതലാമസ്.

ഹൈപ്പോതലാമസ് ഉൽപാദിപ്പിക്കുന്ന ചില ഹോർമോണുകളും അവയുടെ ധർമ്മങ്ങളും:

  • ഓക്സിടോസിൻ:ഗർഭാശയ സങ്കോചം, മുലപ്പാൽ ഉൽപാദനം എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നു.
                                        
  • വാസോപ്രസ്സിൻ: ആന്റിഡൈയൂററ്റിക് ഹോർമോൺ (ADH) എന്നും അറിയപ്പെടുന്ന ഈ ഹോർമോൺ വൃക്കകളിലെ നെഫ്രോണുകളുടെ ശേഖരണനാളി, ഡിസ്റ്റൽ നാളി എന്നിവിടങ്ങളിൽ ജലപുനരാഗിരണം നടത്തി മൂത്രഗാഢത വർദ്ധിപ്പിക്കുന്നു.

  • കോർട്ടിക്കോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ : പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളത്തിൽ നിന്നും അഡ്രീനോകോർട്ടിക്കോട്രോപ്പിക് ഹോർമോൺ (ACTH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

  • ഗ്രോത്ത് ഹോർമോൺ റിലീസിംഗ് ഹോർമോൺ : പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളത്തിൽ നിന്നും ഗ്രോത്ത് ഹോർമോൺ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

Related Questions:

Which of these glands are not endocrine?
വൃക്കകളുടെ മുകൾ ഭാഗത്ത് കാണപ്പെടുന്ന അധിവൃക്ക ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണിൻ്റെ പേരെന്ത് ?
Name the hormone secreted by Ovary ?
ചുവടെ കൊടുത്തിരിക്കുന്ന ഹോർമോണുകളിൽ ഏതിന്റെ അഭാവം മൂലമാണ് ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയേക്കാൾ കൂടുതലാവുന്നത്?
Which female hormone increases the number of prolactin receptors on the cell membrane of mammary glands?