App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ശിലകളിൽ നിന്നും ധാതുക്കളെ വേർതിരിക്കാൻ അപക്ഷയ പ്രവർത്തനങ്ങൾ സഹായിക്കുന്നു.

2.സസ്യങ്ങളുടെ വേരുകൾ ശിലകൾക്കിടയിൽ ആഴ്ന്ന് ഇറങ്ങുന്നതും,സസ്യ/ജന്തുക്കളുടെ ജീർണ്ണനം  മൂലം ഉണ്ടാകുന്നതും ജൈവിക അപക്ഷയം ആണ്.

3.പാറപൊട്ടിക്കൽ, ഖനനം, നിർമ്മാണപ്രവർത്തനങ്ങൾ മണ്ണിടിക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന അപക്ഷയങ്ങൾ ഭൗതിക അപക്ഷയങ്ങളാണ്. 

A1,2

B2,3

C1,3

D1,2,3

Answer:

A. 1,2

Read Explanation:

  • ശിലകൾ പൊട്ടിപ്പൊടിയുകയോ  വിഘടിക്കുകയോ ചെയ്യുന്ന പ്രതിഭാസമാണ് അപക്ഷയം.
  • ശിലകളിൽ നിന്നും ധാതുക്കളെ വേർതിരിക്കാൻ അപക്ഷയ പ്രവർത്തനങ്ങൾ സഹായിക്കുന്നു.
  • അപക്ഷയത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.
  • ഭൗതിക അപക്ഷയം,രാസിക അപക്ഷയം, രാസികകജൈവിക അപക്ഷയം എന്നിവയാണ് മൂന്നുതരത്തിലുള്ള അപക്ഷയങ്ങൾ.
  • താപനിലയിലെ ഏറ്റക്കുറച്ചിൽ മൂലം ധാതുക്കളുടെ വികാസ- സങ്കോച  ഫലമായി അപക്ഷയും സംഭവിക്കുന്നതിനെയാണ്  ഭൗതിക അപക്ഷയം എന്ന് പറയുന്നത് .
  • സസ്യങ്ങളുടെ വേരുകൾ ശിലകൾക്കിടയിൽ ആഴ്ന്ന് ഇറങ്ങുന്നതും , സസ്യ/ജന്തുക്കളുടെ ജീർണ്ണനം  മൂലം ഉണ്ടാകുന്നതും ജൈവിക അപക്ഷയം ആണ്.

  • പാറപൊട്ടിക്കൽ, ഖനനം, നിർമ്മാണപ്രവർത്തനങ്ങൾ മണ്ണിടിക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന  അപക്ഷയങ്ങളെയും ജൈവിക അപക്ഷയം ആയി തന്നെ കണക്കാക്കുന്നു.


Related Questions:

Masai is a tribe of which of the following country?

താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് തെറ്റായി പൊരുത്തപ്പെട്ടത്

  1. ഗ്രാനൈറ്റ് - ഗ്നീസ്
  2. മണൽക്കല്ല് - സിസ്റ്റ്
  3. ചുണ്ണാമ്പുകല്ല് - മാർബിൾ
  4. ഷെയ്ൽ - സ്റ്റേറ്റ്
    മധ്യ അറ്റ്ലാന്റിക്ക് പർവ്വത നിര, രൂപം കൊള്ളുന്നതിന് കാരണമായ പ്രതിഭാസം?
    ഓസ്ട്രേലിയയിൽ വേനൽക്കാലം അനുഭവപ്പെടുന്നത് ഏതു മാസങ്ങളിലാണ് :
    45 D/50 എന്ന ധരാതലീയ ഭൂപടത്തിന്റെ നമ്പറിൽ 'D' എന്തിനെ സൂചിപ്പിക്കുന്നു ?