App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.മലിനീകരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലുണ്ടാകുന്ന സൾഫ്യൂരിക് അമ്ലം , നൈട്രിക് അമ്ലം എന്നീ അമ്ലങ്ങൾ മഴവെള്ളത്തിൽ കലർന്ന് ഭൂമിയിൽ പതിക്കുന്ന പ്രതിഭാസമാണ് അമ്ലമഴ അഥവാ ആസിഡ് റെയിൻ

2.ആസിഡ്‌ മഴ തുടർച്ചയായി ഏൽക്കുന്നത് സസ്യ ജന്തുജാലങ്ങൾക്ക് ഹാനികരമാണ്.

3.ആസിഡ് മഴ മൂലം കെട്ടിടങ്ങൾ നശിക്കുകയും,മണ്ണിൻറെ സ്വഭാവിക ഗുണങ്ങൾ നശിക്കുക തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

മലിനീകരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലുണ്ടാകുന്ന സൾഫ്യൂരിക് അമ്ലം , നൈട്രിക് അമ്ലം എന്നീ അമ്ലങ്ങൾ മഴവെള്ളത്തിൽ കലർന്ന് ഭൂമിയിൽ പതിക്കുന്ന പ്രതിഭാസമാണ് അമ്ലമഴ അഥവാ ആസിഡ് റെയിൻ. അന്തരീക്ഷ മലിനീകരണം മൂലമാണ് അമ്ലമഴ ഉണ്ടാകുന്നത് . വ്യവസായ ശാലകളിൽ നിന്നും മറ്റും പുറത്തു വിടുന്ന സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ തുടങ്ങിയ രാസവസ്തുക്കളാണ് ആസിഡ്‌ മഴയ്ക്ക് കാരണം. ഇവ അന്തരീക്ഷത്തിലെ ഓക്സിജനും ജലാംശവുമായിച്ചേർന്ന് ആസിഡ് ആയി മാറുന്നു.അങ്ങനെ സൾഫ്യൂറിക് ആസിഡും നൈട്രിക് ആസിഡും അന്തരീക്ഷത്തിൽ രൂപപ്പെടുന്നു. ആസിഡ് മഴ സസ്യജന്തുജാലങ്ങൾക്ക് ഹാനികരവും മണ്ണിൻറെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടുത്തുന്നതും ആണ്.


Related Questions:

ഐ ക്യു എയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരം ഏത് ?
BOD (ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്) യുടെ ഉയർന്ന മൂല്യം സൂചിപ്പിക്കുന്നത്:
The use of microorganism metabolism to remove pollutants such as oil spills in the water bodies is known as :
ഗ്രീൻ പീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം ഏതാണ് ?
Which of the following diseases are caused by smog?