App Logo

No.1 PSC Learning App

1M+ Downloads

'ഒലിവിൻ' എന്ന ധാതുവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മഗ്നീഷ്യം, അയൺ, സിലിക്ക എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ 

2.പ്രധാനമായും ഉൽക്കാശിലകളിൽ കാണപ്പെടുന്ന ഒലിവിനിൻ്റെ നിറം കറുപ്പ് ആണ്.   

3.ആഭരണ നിർമാണത്തിൽ ഒലിവിൻ ഉപയോഗിക്കുന്നുണ്ട്. 

A1,2

B1,3

C1,2,3

D2,3

Answer:

B. 1,3

Read Explanation:

  • ഇരുമ്പ്,സിലിക്ക, മഗ്നീഷ്യം എന്നീ മൂലകങ്ങൾ പ്രമുഖ ഘടകങ്ങളായുള്ള ഒരു ശിലാകാരക സിലിക്കേറ്റ് ധാതുസമൂഹമാണ്‌ ഒലിവിൻ.
  • ഒലിവിനിന് പെരിഡോട്ട് എന്നും പ്രശസ്തമായ ഒരു പേരുണ്ട്.
  • കൃഷ്ണ ശിലകളിലാണ് ഒലിവിൻ കാണപ്പെടുന്നത്
  • കാചാഭദ്യുതിയും സമചതുർഭുജാകൃതിയുമുള്ള പരലുകൾക്ക് ഒലീവ് ഹരിതനിറമായതിനാലാണ് ഈ പേർ സിദ്ധിച്ചത്.
  • ആഭരണ നിർമാണത്തിൽ ഒലിവിൻ ഉപയോഗിക്കുന്നുണ്ട്. 

Related Questions:

ആദ്യമായി ലോക പരിസ്ഥിതി ദിനം ആചരിച്ച വർഷം ഏതാണ് ?
ഒരു പാരമ്പര്യ ഊർജ്ജ സ്രോതസ്സ് -
നാഷണൽ ബയോഡൈവേഴ്സിറ്റി അതോരിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തിയത് ഏത് സമുദ്രത്തിലാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ എക്സ് സീറ്റു കൺസർവേഷന് ഉദാഹരണമേത് ?