App Logo

No.1 PSC Learning App

1M+ Downloads

കേരള സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിന്റെ കാവൽ പ്ലസ് പ്രോഗ്രാമിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ ശരിയാണ് ?

  1. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് (2015) പ്രകാരം പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളാണ് പരിപാടിയുടെ ഗുണഭോക്താക്കൾ
  2. പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കും കാവൽ പ്ലസ് മാനസിക പരിചരണം നൽകുന്നു
  3. ശിശുക്ഷേമ സമിതിയുടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മേൽനോട്ട ത്തിലും മാർഗനിർദ്ദേശത്തിലും പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകൾ മുഖേനയാണ് പ്രോഗ്രാം ഗ്രാസ് റൂട്ട് ലെവലിൽ എത്തുന്നത്. 

 

A1 , 2

B1 , 3

C2 , 3

D1 , 2 , 3

Answer:

B. 1 , 3

Read Explanation:

‘കാവൽ പ്ലസ്‌’

  • നിയമ നടപടികളും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികൾക്ക്‌ സാമൂഹികവും ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതാണ്‌ കാവൽ പ്ലസ്‌ പദ്ധതി.
  • ജുവനൈൽ ജസ്റ്റിസ് ആക്റ്റ് (2015) പ്രകാരം പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളാണ് പരിപാടിയുടെ ഗുണഭോക്താക്കൾ.

  • കുട്ടികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അതിൽനിന്നും അവരെ പുറത്തുകൊണ്ടുവരുക, പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ കുട്ടികളെ സമൂഹത്തിന്റെ ഭാഗമാക്കുക എന്നിവയാണ്‌ ലക്ഷ്യം.
  • ലൈംഗികാതിക്രമങ്ങളാൽ ബാധിക്കപ്പെട്ടവർ, നിയമ നടപടികൾ നേരിടുന്ന കുട്ടികൾ എന്നിവർക്കാണ്‌ പ്രധാന പരിഗണന.

  • സ്‌കൂളുകളിൽനിന്നും മറ്റും ലഭ്യമാകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും കുട്ടികൾക്ക്‌ ആവശ്യമായ പരിചരണം നൽകും.
  • ശിശുക്ഷേമ സമിതിയുടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മേൽനോട്ട ത്തിലും മാർഗനിർദ്ദേശത്തിലും പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകൾ മുഖേനയാണ് പ്രോഗ്രാം ഗ്രാസ് റൂട്ട് ലെവലിൽ എത്തുന്നത്. 
  • സാമ്പത്തിക പിന്തുണ ആവശ്യമുള്ള കുട്ടികളുടെ സാമ്പത്തിക ദദ്രത ഉറപ്പാക്കുകയും സർക്കാരും മറ്റ് സന്നദ്ധ സംഘടനകളും നടപ്പാക്കുന്ന സ്‌കോർഷിപ്പ്‌ ഉൾപ്പെടെയുള്ള സ്കീമുകളിൽ അവരെ ഭാഗമാക്കുകയും ചെയ്യും.

Related Questions:

കുട്ടികളിൽ മാലിന്യമുക്ത സംസ്കാരവും അവബോധവും വളർത്തുന്നതിനായി "പളുങ്ക്" ചിത്രകഥാ പുസ്‌തകം പുറത്തിറക്കിയത് ?
മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കേരള മൃഗ സംരക്ഷണ വകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
'പുനർഗേഹം' പദ്ധതിയുടെ ഗുണഭോക്താക്കൾ ആര് ?
The name of ambitious project to reform public health sector introduced by Kerala Government is :
ദരിദ്രരിൽ ദരിദ്രരായ ജനവിഭാഗത്തിന് തുച്ഛമായ വിലക്ക് ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര സർക്കാരിൻ്റെ പദ്ധതി ഏത്?