App Logo

No.1 PSC Learning App

1M+ Downloads

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിട്ടുള്ളവയിൽ  ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.

2.1980-ലാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം നിലവിൽ വന്നത്.

3.2014 ജൂണിൽ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.

A1 മാത്രം.

B1ഉം 2ഉം

C1ഉം 3ഉം

D1,2,3 ഇവയെല്ലാം.

Answer:

C. 1ഉം 3ഉം

Read Explanation:

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.സമുദ്രനിരപ്പിൽ നിന്നും 2500 മീറ്റർ ഉയരത്തിൽ 765 ചതുരശ്ര കിലോമീറ്ററുകളിലായി ഈ ഉദ്യാനം വ്യാപിച്ചു കിടക്കുന്നു. 1984ൽ നിലവിൽ വന്ന ഈ ദേശീയഉദ്യാനം,2014ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.


Related Questions:

ദേശീയോദ്യാനങ്ങളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?
ലാല്‍ബാഗ് ഗാര്‍ഡന്‍ എവിടെയാണ്?
സിംലിപ്പാൽ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
Which is the smallest national park in Kerala ?
India's Largest National Park Hemis situated in