App Logo

No.1 PSC Learning App

1M+ Downloads

ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

  1. ജമ്മുകാശ്മീരിനെ വിഭജിച്ച് ലഡാക്ക്, ജമ്മുകാശ്മീർ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി.
  2. വകുപ്പ് 370, 35 A എന്നിവ റദ്ദാക്കി.
  3.  ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മുകാശ്മീരിന് ബാധകമാക്കി. 
  4. ജമ്മുകാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് 2019 ലാണ്.

A1,2

B1,2,3

C1,2,3,4

D1,3,4

Answer:

C. 1,2,3,4

Read Explanation:

  • ജമ്മു & കശ്മീർ , ലഡാക്ക് കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നത് - 2019 ഒക്ടോബർ 31
  • ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും, ഒരു പുനഃസംഘടനാ നിയമം പാസ്സാക്കി, ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങൾ പ്രാബല്യത്തിൽ വന്നത്.
  •  ജമ്മു & കശ്മീർ , ലഡാക്ക് വിഭജന ബിൽ രാജ്യസഭ പാസാക്കിയത് - 2019 ഓഗസ്റ്റ് 5
  • ബിൽ അവതരിപ്പിച്ചത് : അമിത്ഷാ
  • ജമ്മു & കാശ്മീർ , ലഡാക്ക് വിഭജന ബിൽ ലോകസഭ പാസാക്കിയത് - 2019 ആഗസ്റ്റ് 6
  • ജമ്മു കാശ്മീർ സംസ്ഥാനം ഇല്ലാതായത് - 2019 ഒക്ടോബർ 30

Related Questions:

ജമ്മു കാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് ?
Which of the following uninhabited Island of Lakshadweep has been declared as a bird sanctuary ?
' ഏകതസ്ഥൽ ' ആരുടെ അന്ത്യവിശ്രമസ്ഥാലമാണ് ?
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഒന്നിടവിട്ട ദിനങ്ങളിൽ ഒറ്റ , ഇരട്ട നമ്പർ കാറുകൾ നിരത്തിലിറങ്ങുന്നതി നിയന്ത്രണമേർപ്പെടുത്തിയ നഗരം ഏത് ?
Number of Loksabha Constituency in Lakshadweep ?