App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് പ്രശസ്ത ഫുട്ബോൾ താരത്തിനെ കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക:

  1. പ്രശസ്തനായ ഫ്രഞ്ച് ഫുട്ബോൾ താരം .
  2. 1998ൽ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു
  3. 2006 ലോകകപ്പിൽ ഫ്രാൻസ് ടീമിനെ നയിച്ചു.
  4. 1998 ലെ ബാലൻ ഡി ഓർ പുരസ്കാര ജേതാവ്

Aമിഷേൽ പ്ലാറ്റിനി

Bഎറിക് കാൻ്റോണ

Cതിയറി ഒൻറി

Dസിനദിൻ സിദാൻ

Answer:

D. സിനദിൻ സിദാൻ

Read Explanation:

  • 2006ഫുട്ബോൾ ലോകകപ്പിന് ശേഷം വിരമിച്ച ലോകപ്രശസ്തനായ ഫ്രഞ്ച് ഫുട്ബോൾ താരം ആയിരുന്നു സിനദിൻ സിദാൻ.
  • 1998 ൽ ലോകകപ്പ് നേടിയ ടീമിലും 2000 ൽ യൂറോപ്യൻ ചാംപ്യൻഷിപ്പ് നേ‌ടിയ ടീമിലും  സിനദിൻ സിദാൻ അംഗമായിരുന്നു.
  • 2006 ലോകകപ്പിൽ ഫ്രാൻസ് ടീമിനെ നയിച്ചത് ഇദ്ദേഹമായിരുന്നു
  • ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായി അറിയപ്പെ‌ടുന്ന സിനദിൻ സിദാൻ മൂന്നു തവണ 'ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ്' നേടിയിട്ടുണ്ട്.
  • 1998, 2000, 2003 എന്നീ വർഷങ്ങളിൽ ആണ് സിദാൻ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ ആയത്.
  • 1998ലെ ബാലൻ ഡി ഓർ പുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു

Related Questions:

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെൻറ് 2023 നു വേദിയായ രാജ്യം ഏത് ?
ദക്ഷിണാഫ്രിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച പുരുഷ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?
ആദ്യത്തെ രാജ്യാന്തര ഏകദിന മത്സരം നടന്നത് ഏതൊക്കെ ടീമുകൾ തമ്മിൽ ?
കാസിൽ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു