App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ധാതുക്കളുടെ ഭൗതിക സവിശേഷതകളായി കണക്കാക്കപ്പെടുന്നത് ഏതൊക്കെയാണ് ?

1.ക്രിസ്റ്റലീയ രൂപം 

2.കാന്തികത

3.ധൂളി വർണ്ണം

4.സുതാര്യത

A1,2 മാത്രം

B1,3 മാത്രം.

C2,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.

Read Explanation:

  • അകാർബണിക (inorganic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതും നിയതമായ അറ്റോമിക ഘടന, രാസസംഘടനം, പ്രാകൃതിക പദാർഥമാണു് ധാതു എന്നറിയപ്പെടുന്നത്.
  • ഭൂവൽക്കത്തിൽ ആകെ നാലായിരത്തിലധികം ധാതുക്കൾ കാണപ്പെടുന്നു.ധാതുക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേക സ്വഭാവസവിശേഷതകൾ അവയ്ക്കുണ്ട്.
  • ധാതുക്കളുടെ ഭൗതിക സവിശേഷതകളായി ഗണിക്കപ്പെടുന്നത് ഇവയൊക്കെയാണ് :
  • ക്രിസ്റ്റലീയ രൂപം 
  • നിറം 
  • സ്ട്രീക്ക്/ധൂളി വർണ്ണം
  • തിളക്കം /ദ്യുതി 
  • സുതാര്യത 
  • വിദളനം /പിളർപ്പ് 
  • ഭംഗം/പൊട്ടൽ 
  • കാഠിന്യം
  •  ആപേക്ഷിക സാന്ദ്രത/ ആപേക്ഷിക ഗുരുത്വം 
  • കാന്തികത

Related Questions:

56 വർഷത്തിന് ശേഷം തുറന്ന ഹൽദിബറി - ചിലാഹട്ടി റെയിൽവേ പാത ഇന്ത്യയുടെ ഏത് അയൽ രാജ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
2023 ഡിസംബറിൽ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച സജീവ അഗ്നിപർവ്വതം ഏത് ?
കുറോഷിയോ കറന്റ് , ഹംബോൾട്ട്‌ കറന്റ് , ക്രോംവെല്‍ കറന്റ് തുടങ്ങിയവ ഏത് സമുദ്രത്തിലെ പ്രവാഹങ്ങളാണ് ?
ക്ലൗഡ് കവറിന്റെ തുല്യ അളവിലുള്ള പോയിന്റുകളെ പ്രതിനിധീകരിക്കുന്ന ഒരു ലൈൻ.
ഭൂമധ്യ രേഖയുടെ ഇരുവശവും 30 ° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഭൂമധ്യ രേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ