App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഐക്യരാഷ്ട്രസഭയുടെ നിലവിലെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആണ്.

2.ഐക്യരാഷ്ട്രസഭയിൽ അവസാനം അംഗമായ രാജ്യം വത്തിക്കാനാണ്.

3.നിലവിൽ ഐക്യരാഷ്ട്രസഭയിൽ 180 അംഗരാജ്യങ്ങൾ ആണുള്ളത്.

4.ഇന്ത്യയിലെ യു.എൻ ഇൻഫർമേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് ന്യൂഡൽഹിയിൽ ആണ്

A1,2

B1,2,3

C1,2,4

D1,4

Answer:

D. 1,4

Read Explanation:

ഐക്യരാഷ്ട്രസഭയിൽ അവസാനം അംഗമായ രാജ്യം ദക്ഷിണ സുഡാൻ ആണ്.2011 ജൂലൈ 14 നാണ് ദക്ഷിണ സുഡാൻ ഐക്യരാഷ്ട്രസഭയിൽ അംഗമായത്. ഐക്യരാഷ്ട്ര സഭയിൽ നിലവിൽ 193 അംഗരാജ്യങ്ങൾ ആണുള്ളത്. ഐക്യരാഷ്ട്രസഭയുടെ നിലവിലെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആണ്. ഇന്ത്യയിലെ യു.എൻ ഇൻഫർമേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് ന്യൂഡൽഹിയിൽ ആണ്.


Related Questions:

ഐക്യരാഷ്ട്ര സംഘടന 2023 അന്തരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുമായി ചേർന്ന് ആരംഭിക്കുന്ന ആഗോള സംരംഭം ഏതാണ് ?
ലോക കാലാവസ്ഥ സംഘടനയുടെ (WMO) ആദ്യ വനിതാ സെക്രട്ടറി ജനറൽ ?
Japan's parliament is known as:

ഐക്യരാഷ്ട്രസഭയുടെ ട്രസ്റ്റീഷിപ്പ് കൗൺസിലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പൂർണ്ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം

2.രക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളാണ് ട്രസ്റ്റീഷിപ്പ് കൌൺസിലിലെ അംഗങ്ങൾ. 

3.അമേരിക്കയുടെ ഭരണത്തിലായിരുന്ന പലാവു ആണ് ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ യു . എൻ ട്രസ്റ്റീഷിപ്പ്.

Head quarters of UNICEF is at :