App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു. ഈ നിറങ്ങൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്

2. പ്രാഥമിക വർണ്ണങ്ങൾ ചേർത്ത് ദ്വീതീയ വർണ്ണങ്ങളായ മഞ്ഞ, സിയാൻ, മജന്ത എന്നിവ നിർമ്മിക്കാം 

3.ഏതെങ്കിലും ഒരു ദ്വീതീയ വർണ്ണത്തോട് അതിൽ പെടാത്ത ഒരു പ്രാഥമികവർണ്ണം ചേർത്താൽ ധവളവർണ്ണം ലഭിക്കും.

A1&2

B2&3

C1&3

D1,2&3

Answer:

D. 1,2&3

Read Explanation:

  • നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു.

  • ഈ നിറങ്ങൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്.

  • മനുഷ്യനേത്രത്തിന് തിരിച്ചറിയാനാകുന്ന നിറങ്ങൾ ഓരോന്നും ഈ നിറങ്ങളുടെ വ്യത്യസ്ത അളവിലുള്ള സം‌യോജനങ്ങളുടെ ഫലമായിട്ടാണ്‌ ഉണ്ടാകുന്നത്

  • പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ദ്വിതീയ വർണ്ണങ്ങളായ സിയൻ (നീല+പച്ച), മഞ്ഞ (ചുവപ്പ്+പച്ച), മജന്ത (ചുവപ്പ് +നീല) എന്നീ നിറങ്ങൾ ഉണ്ടാകുന്നു

Related Questions:

താഴെ പറയുന്നതിൽ ഏത് സാഹചര്യത്തിലാണ് കോണീയ ആക്കം സംരക്ഷിക്കപ്പെടാത്തത്?
ആംപ്ലിഫയറുകളിൽ 'ഫീഡ്ബാക്ക് ഫാക്ടർ' (Feedback Factor, beta) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ഷിയർ മോഡുലസിന്റെ സമവാക്യം :
വൈദ്യുത മണ്ഡലവും പൊട്ടൻഷ്യലും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന സമവാക്യം ഏതാണ്?
പ്രകാശത്തിന്റെ തരംഗ സ്വഭാവം തെളിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് ഏതാണ്?