App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഒരു ധാതുവിനെ പരുപരുത്ത പ്രതലത്തിൽ ഉരച്ചാൽ ലഭിക്കുന്ന പൊടിയുടെ നിറമാണ് സ്ട്രീക് .

2.ഒരു ധാതുവിൻറെ സ്വാഭാവിക വർണ്ണവും സ്ട്രീക്  വർണ്ണവും ഒരേ വർണ്ണം തന്നെ ആയിരിക്കും.

3.സ്ട്രീക് കണ്ടെത്താൻ ഉപയോഗിക്കുന്ന പരുപരുത്ത പിഞ്ഞാണത്തിനെ സ്ട്രീക് പ്ലേറ്റ് എന്നാണ് വിളിക്കുന്നത്

A1 മാത്രം.

B2 മാത്രം.

C3 മാത്രം.

Dഎല്ലാ പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം.

Read Explanation:

  • ഒരു ധാതുവിനെ പരുപരുത്ത പ്രതലത്തിൽ ഉരച്ചാൽ ലഭിക്കുന്ന പൊടിയുടെ നിറമാണ് സ്ട്രീക് അഥവാ പൊടി വർണ്ണം.
  • സ്ട്രീക് വർണ്ണം പലപ്പോഴും ഒരു ധാതുവിൻെറ സ്വാഭാവിക വർണ്ണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.
  • അതിനാൽ ചില ധാതുക്കളെ തിരിച്ചറിയാൻ അവയുടെ സ്വാഭാവിക വർണ്ണത്തേക്കാൾ നല്ലത് സ്ട്രീക് വർണ്ണമണ്.
  • സ്ട്രീക് കണ്ടെത്താൻ ഉപയോഗിക്കുന്ന പരുപരുത്ത പിഞ്ഞാണത്തിനെ സ്ട്രീക് പ്ലേറ്റ് എന്നാണ് വിളിക്കുന്നത്.

Related Questions:

ഭൂമിയെ രണ്ട് അർദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖ ഏത് ?
ഗ്രീനിച്ച് മെറിഡിയൻ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച വർഷം :
' ജോഗ്രഫി ' എന്ന പദം ആദ്യമായി ഉപയോഗിച്ച ഇറാസ്സ്തോസ്ഥനീസിൻ്റെ ജീവിത കാലഘട്ടം താഴെപറയുന്നതിൽ ഏതാണ് ?
Among the following present day continents which one was not a part of the Gondwanaland, the ancestral super-continent?
ധ്രുവപ്രദേശത്ത് രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള അകലം എത്രയാണ് ?