App Logo

No.1 PSC Learning App

1M+ Downloads

ധാതുക്കളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങളാണ് ധാതുക്കൾ

2.നിയതമായ അറ്റോമിക ഘടനയും , രാസഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർത്ഥങ്ങളാണ് ഇവ.

3.ഒരു മൂലകം മാത്രമുള്ള ധാതുക്കളും കാണപ്പെടുന്നുണ്ട്.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

  • അകാർബണിക (inorganic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതും നിയതമായ അറ്റോമിക ഘടന, രാസഘടനം, എന്നിവയോടുകൂടിയതുമായ പ്രാകൃതിക പദാർത്ഥമാണ് ധാതു (mineral) എന്നറിയപ്പെടുന്നത് .
  • ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങളാണ് ധാതുക്കൾ.ശീലങ്ങളിലെ വൈവിധ്യത്തിന് കാരണം അവയിൽ അടങ്ങിയിട്ടുള്ള ഈ ധാതുക്കളുടെ വ്യത്യസ്തതയാണ്.
  • ധാതുക്കൾ സാധാരണഗതിയിൽ രണ്ടോ അതിലധികമോ മൂലകങ്ങൾ അടങ്ങുന്നതാണ്.
  • എന്നാൽ ഒരു മൂലകം മാത്രമുള്ള ധാതുക്കളും  കാണപ്പെടുന്നുണ്ട്
  • ഗന്ധകം ,ചെമ്പ്,ചെമ്പ്, സ്വർണം, ഗ്രാഫൈറ്റ് തുടങ്ങിയവ ഒരു മൂലകം മാത്രമുള്ള ധാതുക്കൾക്ക് ഉദാഹരണമാണ്

Related Questions:

ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ കാലുകുത്തിയ ഇന്ത്യക്കാരൻ ആര് ?
ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം എന്നറിയപ്പെടുന്നത് ?
ഏതു സമുദ്രത്തിൻ്റെ അടിത്തട്ട് ഉയർന്നു പൊങ്ങിയാണ് ഹിമാലയം രൂപം കൊണ്ടത് ?
2023 ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട "ബിപോർജോയ്" എന്ന ചുഴലികാറ്റിന് ആ പേര് നൽകിയ രാജ്യം ?
ധ്രുവപ ദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിക്ക് പറയുന്ന പേരെന്ത് ?