App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ശിലകൾ ദൃഢതയുള്ളതും ആഴം കുറഞ്ഞ ഭാഗങ്ങളിൽ പെട്ടെന്ന് പൊട്ടുന്ന സ്വഭാവമുള്ളതുമായ ഭൂമിയുടെ ഭൗതിക പാളിയുടെ മേഖലയേത് :

Aശിലാമണ്ഡലം

Bആസ്തനോസ്ഫിയർ

Cഉപരിമിസോസ്ഫിയർ

Dആന്തര അകക്കാമ്പ്

Answer:

A. ശിലാമണ്ഡലം

Read Explanation:

  • മനുഷ്യനും മറ്റ് ജീവജാലങ്ങളും കാണപ്പെടുന്ന ഭൂമിയുടെ ഏറ്റവും ഉപരിഭാഗമാണ് ശിലാമണ്ഡലം.
  • ശിലാമണ്ഡലം ഖരരൂപത്തിലാണ് കാണപ്പെടുന്നത്.
  • ഉരുകിയ ശിലകൾ ശിലാമണ്ഡലത്തിന്റെ മൊത്തം വ്യാപ്തത്തിന്റെ 0.1 ശതമാനമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
  • മാന്റിലിന്റെ ഉപരിഭാഗവും ഭൂവൽക്കഭാഗവും കൂടിച്ചേർന്നതാണ് ശിലാമണ്ഡലം
  • ശിലാമണ്ഡലത്തിന്റെ മുകൾ ഭാഗത്ത് ഭൂവൽക്കവും അതിനു താഴെ മാന്റിലിന്റെ ഉപരിഭാഗവും ആണ് സ്ഥിതിചെയ്യുന്നത്.
  • ഈ രണ്ട് മണ്ഡലങ്ങളും കൂടിച്ചേർന്ന് ശിലാമണ്ഡലത്തെ ഉറച്ച ശിലാപാളിയാക്കി മാറ്റുന്നു.

Related Questions:

ഭൂമിയുടെ മാന്റിലിനെയും കാമ്പിനെയും തമ്മിൽ വേർതിരിക്കുന്ന അതിർവരമ്പ് ?
പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം ഏതാണ് ?

ചന്ദ്രകാന്തം എന്ന  ധാതുവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചന്ദ്രകാന്തത്തിൻറെ എല്ലാ ഇനങ്ങളിലും പൊതുവായി ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളാണ് സിലിക്കൺ,  ഓക്സിജൻ എന്നിവ.

2.ഭൂവല്ക്കത്തിന്റെ പത്ത് ശതമാനത്തോളം ചന്ദ്രകാന്തം കാണപ്പെടുന്നു.

3.സെറാമിക്സ്,  ഗ്ലാസ് നിർമ്മാണം എന്നിവയാണ് ചന്ദ്രകാന്തം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ 
 

പാരമ്പര്യേതര ഊർജ സ്രോതസ്സിന് ഉദാഹരണമാണ് ?
സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ ഹിമപാളി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?