App Logo

No.1 PSC Learning App

1M+ Downloads

'പല്ലാവൂർ ത്രയം' എന്നറിയപ്പെടുന്നത് ഇവരിൽ ആരൊക്കെയാണ് ?

1.പല്ലാവൂർ അപ്പുമാരാർ 

2.പല്ലാവൂർ മണിയൻ മാരാർ 

3.പല്ലാവൂർ കുഞ്ഞിക്കുട്ടൻ മാരാർ 

4.പല്ലാവൂർ കൃഷ്ണയ്യർ

A1,3,4

B1,2,3

C1,2,4

D2,3,4

Answer:

B. 1,2,3

Read Explanation:

  • കേരളത്തിലെ പാലക്കാട് ജില്ലയിലെ പല്ലാവൂർ എന്ന അഗ്രഹാരത്തിൽ നിന്നുള്ള പ്രശസ്ത തായമ്പക വാദകരായിരുന്ന സഹോദരൻ‌മാരാണ് പല്ലാവൂർ അപ്പുമാരാർ,പല്ലാവൂർ മണിയൻ മാരാർ , പല്ലാവൂർ കുഞ്ഞിക്കുട്ടൻ മാരാർ 
  • ചെണ്ട, തിമില, ഇടയ്ക്ക എന്നിവയിലെല്ലാം അഗ്രഗണ്യരായിരുന്ന ഇവരെ 'പല്ലാവൂർ ത്രയം' എന്ന് വിശേഷിപ്പിക്കുന്നു.
  • 'ഇടക്ക' എന്ന വാദ്യകലയെ ഒരു ജനകീയ കലാരൂപമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് പല്ലാവൂർ അപ്പുമാരാരാണ്.
  • പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക സോപാനസംഗീതം തുടങ്ങിയവയിലെല്ലാം പ്രഗൽഭരായിരുന്ന 'പല്ലാവൂർ ത്രയം' തൃശ്ശൂർ പൂരത്തിലും ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു.

Related Questions:

പെരുവനം കുട്ടൻമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2016 ലെ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് (ഭേദഗതി) ആക്ട് പ്രകാരം ബോർഡിൻറെ അംഗസംഖ്യ '6'ൽ നിന്ന് എത്രയാക്കപെട്ടു ?
താഴെ നൽകിയിട്ടുള്ളവയിൽ ഒരു സുഷിര വാദ്യോപകരണം ഏതാണ് ?
കൂടിയാട്ടത്തിൻ്റെ കുലപതി എന്നറിയപ്പെടുന്നത് ?
കേരളത്തിലെ പ്രശസ്ത വാദ്യകലാകാരൻമാരായ 'അമ്പലപ്പുഴ സഹോദരന്മാർ' ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?