Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

  1. മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി പ്രവർത്തിക്കുകയോ ചെയ്യുന്നത് യോജക കലകളാണ്.
  2. ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഏറ്റവും വൈവിധ്യമാർന്ന കലകളാണ് യോജകകലകൾ.

Aഎല്ലാം ശരി

B2 മാത്രം ശരി

Cഇവയൊന്നുമല്ല

D1 മാത്രം ശരി

Answer:

A. എല്ലാം ശരി

Read Explanation:

യോജകകല (Connective tissue) :

  • പേര് സൂചിപ്പിക്കുന്നത് പോലെ പ്രധാനമായും മറ്റു കലകളെ പരസ്പരം യോജിപ്പിക്കുന്ന ധർമ്മമാണ് യോജക കലകൾ നിർവഹിക്കുന്നത്.
  • മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയ്ക്ക് താങ്ങായി വർത്തിക്കുകയും ചെയ്യുന്നു.
  • ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കലകളാണ് യോജക കലകൾ
  • അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം തുടങ്ങിയവ വിവിധ യോജകകലകളാണ്
  • രക്തം ഒരു ദ്രാവക യോജക കലയാണ്
  • യോജക കലകൾ ഉൽപ്പാദിപ്പിക്കുന്ന പ്രോട്ടീനുകളാണ് : കോളജൻ, ഇലാസ്റ്റിൻ എന്നിവ

Related Questions:

കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയതരം കോശങ്ങൾ ചേർന്ന കല ഏത് ?
Which among the following is NOT a characteristic of xylem trachieds?
രക്തലോമികകളുടെ ഭിത്തിയിലും ശ്വാസകോശങ്ങളിലെ വായു അറകളിലും കാണപ്പെടുന്ന ആവരണ കല ഏതാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ക്യൂബോയിഡൽ കലകൾ വിവിധ സ്രവങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന കലകൾ ആകുന്നു.

2.ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും ക്യൂബോയിഡൽ കലകൾ  കാണപ്പെടുന്നു.

മൂക്കിൻ്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന കല ഏത്?