App Logo

No.1 PSC Learning App

1M+ Downloads

സൈലൻറ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. പുരാണങ്ങളിലും,പ്രാദേശികമായും സൈരന്ധ്രിവനം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
  2. '2010' ൽ ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ടു.
  3. കേരളത്തിലെ ഏക നിത്യഹരിത മഴക്കാട്.
  4. സൈലൻറ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തത് ഇന്ദിരാഗാന്ധിയാണ്

A1,2,4

B1,4

C1,3

D1,2,3

Answer:

C. 1,3

Read Explanation:

  • കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം.
  • പുരാണങ്ങളിലും, പ്രാദേശികമായും ഇവിടുത്തെ വനപ്രദേശത്തെ 'സൈരന്ധ്രി വനം' എന്നു വിളിക്കുന്നു.
  • 1984-ലാണ് സൈലന്റ് വാലിയെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.
  • 1985ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് സൈലൻറ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തത്.
  • 2007ൽ സൈലൻറ് വാലിയെ ബഫർ സോണായി പ്രഖ്യാപിക്കുകയും,2012-ല്‍ യുനെസ്‌കോ ഈ വനമേഖലക്ക് ലോകപൈതൃക പദവി നൽകുകയും ചെയ്തു.
  • വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന സൈലൻറ് വാലി കേരളത്തിലെ ഏക നിത്യഹരിത മഴക്കാട് കൂടിയാണ്

Related Questions:

The first national park in Kerala is ?
Which animal is famous in Silent Valley National Park?
സൈലന്റ്‌വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?
കേരളത്തിലെ നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന മേഖല?
2023 ഏപ്രിലിൽ കേരളത്തിലെ ഏത് ദേശീയോദ്യാനത്തിലാണ് 52 വ്യത്യസ്ത തരം ഫേണുകൾ ഉൾപ്പെടുത്തി പുതിയ ഫെർണേറിയം പ്രവർത്തനം ആരംഭിച്ചത് ?