App Logo

No.1 PSC Learning App

1M+ Downloads
PM - PRANAM പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപോഷകാഹാരക്കുറവ് പരിഹരിക്കാൻ

Bതീവകാർഷിക പ്രദേശ പരിപാടി

Cയുവാക്കൾക്ക് നൈപുണ്യ വികസനം

Dരാസവളങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു

Answer:

D. രാസവളങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു

Read Explanation:

PM - PRANAM പദ്ധതി 

  • PM Promotion of Alternate Nutrients for Agriculture Management Yojana എന്നതാണ് പൂർണ്ണരൂപം 
  • രാസവളങ്ങളുടെ മൊത്തത്തിലുള്ള ഉപഭോഗം കുറയ്ക്കുന്നതിന് കർഷകരെ പ്രേരിപ്പിക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.
  • ജൈവവളങ്ങൾ,  ജൈവ കീടനാശിനികൾ എന്നിവയുടെ സമീകൃത ഉപയോഗം പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു
  • 2022-2023-ൽ 2.25 ലക്ഷം കോടി രൂപയായി രാസവളങ്ങളുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാനാണ് വരാനിരിക്കുന്ന പദ്ധതി ലക്ഷ്യമിടുന്നത്.
  • പ്രത്യേക ബജറ്റ് ഇല്ലാതെ രാസവള വകുപ്പ് നടത്തുന്ന സ്കീമുകൾക്ക് കീഴിലുള്ള  വളം സബ്‌സിഡി ലാഭിക്കുന്നതിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Related Questions:

"സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക്" എന്നത് ഏത് സ്ത്രീശാക്തീകരണ പദ്ധതിയുടെ ആപ്തവാക്യമാണ് ?
അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായി ആരംഭിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി ഏത്?
വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷക്കായി 2014 -2015 ൽ നടപ്പിലാക്കിയ ആയുർവേദ ചികിത്സാ പദ്ധതി ഏത് ?

പ്രധാൻമന്ത്രി ജൻധൻ യോജന (PMJDY) യുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി. 

iI) രാജ്യത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാനുള്ള പദ്ധതി. 

iII) നേരിട്ടുള്ള സമഗ്ര സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതി. 

താഴെപ്പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക. 

ഇന്ത്യയിൽ ശുചീകരണ ജോലിക്കിടയിലുള്ള മരണങ്ങൾ ഇല്ലാതാക്കുന്നതിനായി ആരംഭിച്ച പുതിയ കേന്ദ്ര പദ്ധതി ?