App Logo

No.1 PSC Learning App

1M+ Downloads

അറ്റോർണി ജനറലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

  1. രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്
  2. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്
  3. പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻ കഴിയും
  4. പാർലമെന്റിലെ അംഗം അല്ലാത്തതിനാൽ പാർലമെന്റിൽ പങ്കെടുക്കാൻ അവകാശമില്ല

    A1, 2 എന്നിവ

    B3 മാത്രം

    C1, 2, 3 എന്നിവ

    Dഎല്ലാം

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    അറ്റോർണി ജനറൽ

    • ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ
    • അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) - ആർട്ടിക്കിൾ 76
    • പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ
    • പാർലമെന്റിൽ പങ്കെടുക്കാൻ കഴിയുമെങ്കിലും വോട്ടിംഗ് അവകാശമില്ല.
    • സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്
    • കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ
    • ആർട്ടിക്കിൾ 143 പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് അറ്റോർണി ജനറൽ മുഖേനയാണ്

    • അറ്റോർണി ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി 
    • അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി 
    • അറ്റോർണി ജനറലിന്‌ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം. 

     

     


    Related Questions:

    Kerala Administrative Tribunal was established as part of constitutional adjudicative system. Which of the following is not related to the above statement? ..................................................................................................... (i) Swaran Singh Committee (ii) Article 323 A (iii) 42 Amendment. (iv) CISKAT
    The President of India appoint Comptroller and auditor Genaral as per article ?
    ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടികളിലാണ് ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നത്?
    ഇന്ത്യയുടെ അറ്റോർണി ജനറലാകുന്ന ആദ്യ മലയാളി ആരാണ് ?
    ഇന്ത്യയിൽ എത്രവർഷത്തിലൊരിക്കലാണ് ധനകാര്യകമ്മിഷനെ നിയമിക്കുന്നത്?