Challenger App

No.1 PSC Learning App

1M+ Downloads

ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ

  1. അർദ്ധവൃത്താകാര കുഴലുകൾ
  2. വെസ്റ്റിബ്യൂൾ
  3. കോക്ലിയ

    A2 മാത്രം

    B1, 2 എന്നിവ

    Cഇവയെല്ലാം

    D3 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ആന്തരകർണം സ്ഥിതി ചെയ്യുന്നത് തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിലാണ് (Bony labyrinth). 
    • ഈ അസ്ഥി അറയ്ക്കുള്ളിൽ സ്‌തര നിർമിതമായ അറകളും (Membraneous labyrinth) ഉണ്ട്. 
    • സ്‌തര അറയ്ക്കള്ളിൽ എൻഡോലിംഫ് (Endolymph) എന്ന ദ്രവവും സ്‌തര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ പെരിലിംഫ് (Perilymph) എന്ന ദ്രവവും നിറഞ്ഞിരിക്കുന്നു. 
    • അർദ്ധവൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ, കോക്ലിയ എന്നിവയാണ് ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ.
    • അർധവൃത്താകാര കുഴലുകളും വെസ്റ്റിബ്യൂളും ശരീരതുലനനില പാലിക്കുന്നതിനും കോക്ലിയ കേൾവിക്കും സഹായിക്കുന്നു.

    Related Questions:

    തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം?
    സുഷുമ്നാ നാഡികൾ എല്ലാം വ്യക്തമായ ഡോർസൽ, വെൻട്രൽ റൂട്ടുകൾ കൂടിച്ചേർന്നുണ്ടായവയാണ്. അതിൽ വെൻട്രൽ റൂട്ട് നിർമ്മിച്ചിരിക്കുന്നത് :

    ത്വക്കിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ:

    1. സ്പർശം
    2. മർദം
    3. ചൂട്
    4. വേദന
      ത്വക്കിന്റെ മേൽപാളിയായ അധിചർമ്മത്തിന്റെ മേൽപാട അടർന്നു വീഴുന്ന രോഗം
      ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?