Challenger App

No.1 PSC Learning App

1M+ Downloads
തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം?

Aഡെൻഡ്രൈറ്റ്

Bഷ്വാൻ കോശം

Cആക്സോൺ

Dആക്സോണൈറ്റ്

Answer:

A. ഡെൻഡ്രൈറ്റ്

Read Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

ജ്ഞാനേന്ദ്രിയങ്ങളിലും മറ്റ് ശരീരഭാഗങ്ങളിലും ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന സവിശേഷ കോശങ്ങൾ അറിയപ്പെടുന്നത് ?
ഏത് നാഡിയാണ് ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

കർണപടത്തെ കുറിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്ന് വേർതിരിക്കുന്ന വൃത്താകൃതിയിലുള്ള സ്ഥരമാണ് കർണപടം.

2.ശബ്ദതരംഗങ്ങൾക്കനുസരിച്ച് കമ്പനം ചെയ്യുന്ന സ്ഥരം കൂടിയാണ് കർണപടം.

ഇൻ്റർ ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സംവേദനാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം
  2. സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു
  3. സുഷുമ്‌നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്കു കൊണ്ടു പോകുന്നു
    അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപിസമ്പ്രദായം വികസിപ്പിച്ചത്?