App Logo

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് ബാസ്റ്റിലിന്റെ പതനത്തിനുശേഷം, പ്രഭുക്കന്മാർ ആക്രമിക്കപ്പെട്ടു
  2. പ്രഭുവർഗ്ഗം അവരുടെ ഫ്യൂഡൽ അവകാശങ്ങൾ 1798 ഓഗസ്റ്റ് 4-ന് സ്വമേധയാ അടിയറവ് ചെയ്തു
  3. പ്രഭുക്കന്മാരുടെ കീഴടങ്ങലിനുശേഷം, ഫ്രഞ്ച് സമൂഹത്തിൽ സമത്വം സ്ഥാപിക്കപ്പെട്ടു, വർഗവ്യത്യാസങ്ങൾ ഇല്ലാതായി.

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Ci മാത്രം

    Dii, iii എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം 

    • 1789 ജൂലൈ 14ന് ഫ്രാൻസിൽ പാരീസിലെ ബാസ്റ്റൈൽ കോട്ട വിപ്ലവകാരികളാൽ ആക്രമിക്കപ്പെട്ടു.

    • ആയുധശാല, കോട്ട, രാഷ്ട്രീയ ജയിൽ എന്നിവയെല്ലാമായിരുന്ന ബാസ്റ്റൈൽ കോട്ട പാരീസിന്റെ രാജകീയ അധികാരത്തെ പ്രതിനിധീകരിച്ചിരുന്നു.

    • ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജവാഴ്ചയുടെ അധികാര ദുർവിനിയോഗത്തിന്റെ പ്രതീകമായി വിപ്ലവകാരികൾ അതിനെ കണ്ടു.

    • വിപ്ലവകാരികൾ  കോട്ട തകർക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.

    • ഫ്രഞ്ചുവിപ്ലവത്തിന്റെ തുടക്കമായി ബാസ്റ്റൈൽ കോട്ടയുടെ ആക്രമണത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നു

    • ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവം കൂടിയായിരുന്നു അത്.

    • വളരെക്കാലം അനീതിയും അസമത്വവും അനുഭവിച്ച ഒരു ജനവിഭാഗത്തിന്റെ പ്രതികരണമാണ് ബാസ്റ്റൈൽ ജയിലിന്റെ ആക്രമണത്തിനും ഫ്രഞ്ചുവിപ്ലവത്തിനും വഴിതെളിയിച്ചത് .

    • ജൂലൈ 14 ബാസ്റ്റൈൽ ദിനമായി ഫ്രഞ്ച് ജനത ഇന്നും ആഘോഷിക്കുന്നു.

    • ബാസ്റ്റിലിന്റെ പതനത്തിനുശേഷം,രാജ്യത്തെ പ്രഭുക്കന്മാർ ആക്രമിക്കപ്പെട്ടു 

    • ഇതോട് കൂടി പ്രഭുവർഗ്ഗം അവരുടെ ഫ്യൂഡൽ അവകാശങ്ങൾ 1798 ഓഗസ്റ്റ് 4-ന് സ്വമേധയാ അടിയറവ് ചെയ്തു

    • പ്രഭുക്കന്മാരുടെ കീഴടങ്ങലിനുശേഷം, ഫ്രഞ്ച് സമൂഹത്തിൽ സമത്വം സ്ഥാപിക്കപ്പെട്ടു, വർഗവ്യത്യാസങ്ങൾ ഇല്ലാതായി. 


    Related Questions:

    വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം ഏത് ?
    വിപ്ലവാനന്തര ഫ്രാൻസിന്റെ ആദ്യ കോൺസുൽ ആയി അധികാരമേറ്റത് ഇവരിൽ ആരായിരുന്നു?
    ഫ്രഞ്ച് വിപ്ലവം മായി ബന്ധപ്പെട്ട" വിങ് ടൈം"(WINGTIME )എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ചുവടെ കൊടുത്തവയിൽ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട അവകാശം/ങ്ങൾ ഏത് ?
    Who said "I am the Revolution" ?