App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1929 ലെ ലാഹോർ സമ്മേളനത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?

  1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു.
  2. ഗാന്ധിജിയുടെ നേത്യത്വത്തിൽ സിവിൽ നിയമലംഘന പ്രക്ഷോഭം ആരംഭിച്ചു.
  3. സുഭാഷ് ചന്ദ്രബോസ് ആയിരുന്നു ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ

    A1 മാത്രം

    Bഇവയൊന്നുമല്ല

    C1, 2 എന്നിവ

    Dഎല്ലാം

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    1929 ലെ ലാഹോർ സമ്മേളനം 

    • അദ്ധ്യക്ഷൻ : ജവഹർ ലാൽ നെഹ്റു 

    ലാഹോർ സമ്മേളനത്തിൽ കൈകൊണ്ട സുപ്രധാന തീരുമാനങ്ങൾ:

    • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു  
    • 1930 ജനുവരി 26 ,സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും ആചരിക്കുവാൻ തീരുമാനിച്ചതും ലാഹോർ സമ്മേളനത്തിലായിരുന്നു 
    • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാൻ തീരുമാനിച്ചതായിരുന്നു മറ്റൊരു സുപ്രധാന തീരുമാനം
    • വട്ടമേശ സമ്മേളനങ്ങൾ  ബഹിഷ്‌കരിക്കുവാൻ തീരുമാനിച്ചു 

    • ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.

    Related Questions:

    In which session of Indian National Congress decided to observe 26th January of every year as the Independence day?
    Who is regarded as the official historian of Indian National Congress ?
    ചേറ്റൂർ ശങ്കരൻനായർ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
    കോൺഗ്രസ് പ്രസിഡന്റ് വർഷം മുഴുവനും സംഘടനാപ്രവർത്തനങ്ങൾ നടത്തുകയെന്ന കീഴ്വഴക്കം ആരംഭിച്ചത് ആര് അധ്യക്ഷപദവിയിൽ എത്തിയത് മുതലാണ് ?
    സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്ന 1905 ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?