App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇന്ത്യൻ ഭരണഘടനയുടെ 309 ആം അനുഛേദേം പ്രകാരം കേരള സിവിൽ സർവിസ് നിയമന സേവന വേതന ചട്ടങ്ങൾ നിർമിക്കാനുളള അവകാശം കേരള ഗവൺമെന്റിനാണ്.
  2. കേരള പബ്ലിക് സർവിസ് ആക്ട് 1968 ഡിസംബർ 17 മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വന്നു.
  3. കേരള പബ്ലിക് സർവിസ് ആക്ട് പ്രകാരം രൂപീകരിക്കുന്ന ചട്ടങ്ങളും ഭേദഗതികളും ബന്ധപ്പെട്ട വിഷയ സമിതിയുടെ പരിഗണനയ്ക്കും ദേദഗതിക്കും ശേഷം ഗവർണറുടെ അംഗീകാരത്തോടെ ഗസറ്റിൽ പ്രസിദ്ധീകരിച്ചാൽ മാത്രമേ പ്രാബല്യത്തിൽ വരുകയുള്ളൂ.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    കേരള പബ്ലിക് സർവിസ് ആക്ട് 

    • ഇന്ത്യൻ ഭരണഘടനയുടെ 309 ആം അനുഛേദേം പ്രകാരം കേരള സിവിൽ സർവിസ് നിയമന സേവന വേതന ചട്ടങ്ങൾ നിർമിക്കാനുളള അവകാശം കേരള ഗവൺമെന്റിനാണ്.
    • സർക്കാർ സർവീസിലേക്കുളള നിയമനം, സേവന വ്യവസ്ഥകൾ എന്നിവ മുൻകാല പ്രാബല്യത്തിലോ, ഉടൻ പ്രാബല്യത്തിലോ നടപ്പിലാക്കുന്നത് നിയന്ത്രിക്കുവാൻ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് കേരള പബ്ലിക് സർവിസ് ആക്ട് 1968 ഡിസംബർ 17 മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വന്നു.
       
    • അനുഛേദം 309 പ്രകാരം 1968 സെപ്റ്റംബർ 16 വരെ രൂപീകൃതമായ കേരളത്തിലെ എല്ലാ സർവീസ് നിയമങ്ങളും ഈ ആക്ടിന്റെ പരിധിയിൽ വരുന്നതായി ഈ ആക്ടിലെ സെക്ഷൻ 3ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
    • നിലവിലുളള സർവീസ് നിയമങ്ങൾക്കുള്ള ദേഗതികളും പുതുതായി രൂപീകരിക്കുന്ന സർവീസ് നിയമങ്ങളും ഈ ആക്ടിന്റെ പരിധിയിൽ വരുന്നു. 
    • കേരള പബ്ലിക് സർവിസ് ആക്ട് പ്രകാരം രൂപീകരിക്കുന്ന ചട്ടങ്ങളും ഭേദഗതികളും ബന്ധപ്പെട്ട വിഷയ സമിതിയുടെ പരിഗണനയ്ക്കും ദേദഗതിക്കും ശേഷം ഗവർണറുടെ അംഗീകാരത്തോടെ ഗസറ്റിൽ പ്രസിദ്ധീകരിച്ചാൽ മാത്രമേ പ്രാബല്യത്തിൽ വരുകയുള്ളൂ. 

    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. സ്വഭാവിക നീതി എന്നത് നീതി, ന്യായബോധം, സമത്വം എന്നിവയെ സൂചിപ്പിക്കുന്നു.
    2. ഒരു സ്വകാര്യ വ്യക്തിയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു തീരുമാനവും എടുക്കുന്നതിന് ഓരോ ഭരണ ഏജൻസിയും പാലിക്കേണ്ട ഉയർന്ന നടപടിക്രമ തത്വങ്ങളെയാണ് സ്വാഭാവിക നീതി പ്രതിനിധീകരിക്കുന്നത്.
    3. സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ വിവിധ അനുഛേദങ്ങളിൽ പ്രതിഫലിക്കുന്നു.
    4. സ്വാഭാവിക നീതിയുടെ തത്വം പൂർണ്ണമായും അവഗണിക്കാൻ കഴിയില്ല. കാരണം ഇത് ഭരണഘടനയുടെ അനുഛേദം 18,22 ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നു.
      കേരള അഡ്മിനിസ് ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ ?

      നിയുക്ത നിയമ നിർമ്മാണത്തിൽ നേരിട്ടുള്ള പ്രത്യേക നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റി രൂപീകരിച്ച ഹൗസ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും "Laying on table" സാങ്കേതികതയിലൂടെയാണ് ഈ നിയന്ത്രണ സംവിധാനം നടപ്പിലാക്കുന്നത്.
      2. നിയമങ്ങളും ചട്ടങ്ങളും നിയമ നിർമ്മാണ സഭയ്ക്ക് മുമ്പാകെ വയ്ക്കുക എന്നതാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്.
      3. ഒരു കോമൺവെൽത്ത് രാജ്യങ്ങളിലും പിന്തുടരാത്ത ഒരു നടപടി ക്രമമാണ് Laying On The Table.

        താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

        1. ഒരു ജനാതിപത്യ സംവിധാനത്തിൽ ഭരണനിർവഹണ വിഭാഗത്തിനുള്ള പങ്ക് വളരെ വലുതാണ്.
        2. ഒരു സാധാരണ പൗരൻ തന്റെ ആവശ്യവുമായി ആദ്യം സമീപിക്കുന്നത്, ആവശ്യവുമായി ബന്ധപ്പെട്ട ഒരു ഭരണനിർവഹണ സ്ഥാപനത്തിലായിരിക്കും.
        3. ഹൈക്കോടതിക്കും സുപ്രീം കോടതിക്കുമാണ് റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത്.
        4. യഥാക്രമം അനുഛേദം 35, 326 പ്രകാരം സുപ്രീം കോടതിയും ഹൈക്കോടതിയും റിട്ടുകൾ പുറപ്പെടുവിക്കുന്നു.
          ' കേരള മോഡൽ ' എന്നാൽ :