App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ബാങ്കുകളുടെ രണ്ടാം ദേശസാൽക്കരണം സംഭവിച്ചത് ഏഴാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്.
  2. ഏഴാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ തന്നെയാണ് ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്നത്.

    A1, 2 ശരി

    B1 മാത്രം ശരി

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    C. 2 മാത്രം ശരി

    Read Explanation:

    ബാങ്കുകളുടെ രണ്ടാം ദേശസാൽക്കരണം

    • ഇന്ത്യയിൽ ബാങ്കുകളുടെ രണ്ടാം ദേശസാൽക്കരണം സംഭവിച്ചത് ആറാം പഞ്ചവത്സരപദ്ധതി കാലഘട്ടത്തിലാണ്.
    • 1969 ന് ശേഷം 1980 ന് രണ്ടാമതൊരിക്കൽ കൂടി ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിക്കപെട്ടു.
    • ആറ് പ്രമുഖ ബാങ്കുകളാണ് ഈ കാലയളവിൽ ദേശസാൽക്കരിക്കപ്പെട്ടത്.

    ഏഴാം പഞ്ചവത്സര പദ്ധതി

    • രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ നിലവിൽ വന്ന കോൺഗ്രെസ്സ് സർക്കാരാണ് ഏഴാം പഞ്ചവത്സര പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാകിയത്.  
    • ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കുക , തൊഴിൽ അവസരങ്ങൾ  സൃഷ്ടിക്കുക എന്നതൊക്കെയായിരുന്നു പ്രധാന  ലക്ഷ്യങ്ങൾ .
    • 5 % വളർച്ച ലക്ഷ്യം വച്ച ഈ പദ്ധതി 6.1 % വളർച്ച നേടി .
    • 1986 ഓഗസ്റ്റ് ഒന്നിന് ഏഴാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്നത്.

    Related Questions:

    In which five year plan India opted for a mixed economy?
    According to the Minimum Needs Programme, all-weather roads are to be provided to villages with a population of:
    കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?
    യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍‌(UGC) ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
    ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും ഏത് പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യമായിരുന്നു ?