App Logo

No.1 PSC Learning App

1M+ Downloads

ഋഗ്വേദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ആദിവേദമാണ് ഋഗ്വേദം.
  2. “അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ഋഗ്വേദമാണ്.
  3. പൈലൻ എന്ന ഋഷിയാണ് ഋഗ്വേദാചാര്യൻ.
  4. ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ ഇന്ദ്രൻ ആണ്.

    Aഎല്ലാം ശരി

    Bമൂന്ന് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dനാല് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഋഗ്വോദം

    • ആദിവേദമാണ് ഋഗ്വേദം.

    • ഋഗ്വേദം പൂർവവേദകാലഘട്ടത്തിൽ എഴുതപ്പെട്ടിരുന്ന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.

    • ദേവസ്തുതി രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.

    • പൈലൻ എന്ന ഋഷിയാണ് ഋഗ്വേദാചാര്യൻ.

    • സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ 1028 ശ്ലോകങ്ങളുണ്ട് (ദേവസ്തുതികൾ).

    • അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ഋഗ്വേദമാണ്.

    • പ്രസിദ്ധമായ ഗായത്രീമന്ത്രം ഋഗ്വേദത്തിന്റെ ഭാഗമാണ്.

    • ഗായത്രി മന്ത്രം രചിച്ചത് വിശ്വാമിത്രനായിരുന്നു എന്ന് കരുതപ്പെടുന്നു.

    • മനുഷ്യവർഗത്തിന്റെ ഒന്നാമത്തെ സാഹിത്യകൃതി എന്ന് വിശേഷിപ്പിക്കുന്നത് ഋഗ്വേദത്തെയാണ്.

    • ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ ഇന്ദ്രൻ ആണ്.

    • ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി സിന്ധുവാണ്.

    • ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദിയാണ് സരസ്വതി നദി.

    • രാജസ്ഥാൻ മരുഭൂമിയ്ക്കടിയിലൂടെ ഒഴുകുന്നതായി കരുതപ്പെടുന്ന നദിയാണ് സരസ്വതി.


    Related Questions:

    അഥർവവേദത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

    1. യജ്ഞ രക്ഷയ്ക്ക് വേണ്ടി വരുന്ന ശത്രുസംഹാരം
    2. ആയുർവർധന
    3. മൃത്യു മോചനം
      യജുർവേദത്തിന്റെ ഉപ വേദമാണ് :
      ഋഗ്വേദത്തിൽ ഇന്ദ്ര എന്ന വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു ?

      വേദ കാല നാമങ്ങളും ഇപ്പോഴത്തെ പേരും .

      1. വിതാസ്ത - ഝലം
      2. അശ്കിനി - ചിനാബ് 
      3. പരുഷ്ണി - രവി 
      4. വിപാസ - ബിയാസ് 

      ശരിയായ ജോഡി ഏതൊക്കെയാണ് ? 

      The period during which the human life as depicted in the Vedas existed, is known as the :