App Logo

No.1 PSC Learning App

1M+ Downloads
യുദ്ധത്തിന് ഋഗ്വേദത്തിൽ എന്താണ് പേര് ?

Aഗാവിഷ്ടി

Bസമിതി

Cഗോഗ്രഹ

Dസഭ

Answer:

A. ഗാവിഷ്ടി

Read Explanation:

ഋഗ്വേദകാലത്തെ സാമൂഹ്യവ്യവസ്ഥ

  • ഋഗ്വേദകാലത്ത് ആര്യസമുദായം പല ഗോത്രങ്ങളായി പിരിഞ്ഞിരുന്നു.

  • ഓരോ ഗോത്രവും പല 'കുലങ്ങൾ' കൂടിച്ചേർന്നതായിരുന്നു. 

  • ഏതാനും കുടുംബങ്ങൾ കൂടിച്ചേർന്നാൽ ഒരു കുലമായി .

  • ഓരോ കുടുംബത്തിലും പിതാവായിരുന്നു ഗൃഹനാഥൻ. 

  • ഗൃഹനാഥൻ്റെ മരണത്തോടുകൂടി കുടുംബാംഗങ്ങൾ വേർതിരിയുക സാധാരണമായിരുന്നു. 

  • മക്കത്തായമായിരുന്നു ദായക്രമം. 

  • വിവാഹസംബന്ധമായി ആര്യന്മാരുടെയിടയിൽ പ്രത്യേക നിയമങ്ങൾ ഉണ്ടായിരുന്നു. 

  • ഏകഭാര്യത്വം നിഷ്‌കർഷിച്ചിരുന്നുവെങ്കിലും രാജാക്കന്മാർ ഉൾപ്പെടെ ഉയർന്ന വർഗ്ഗക്കാരുടെയിടയിൽ ബഹുഭാര്യത്വവും ഉണ്ടായിരുന്നു. 

  • സ്ത്രീകൾ ഏകഭർത്തൃത്വം കർശനമായി പാലിക്കണമെന്നായിരുന്നു വ്യവസ്ഥ 

  • ഋഗ്വേദത്തിൽ ബഹുഭർതൃത്വത്തെപ്പറ്റി യാതൊരു പരാമർശവുമില്ല. 

  • വിവാഹം പരിപാവനമായ ഒരു ചടങ്ങായിട്ടാണ് കരുതിപ്പോന്നത്. അതിനാൽ വിവാഹ ബന്ധം വേർപെടുത്തുവാൻ അനുവദിച്ചിരുന്നില്ല. 

  • വിധവാവിവാഹം അസാധാരണമായിരുന്നു.

  •  ശൈശവവിവാഹം ഉണ്ടായിരുന്നില്ല.

സ്ത്രീകൾക്കുണ്ടായിരുന്ന ഉന്നതപദവി:-

  • മതപരമായ എല്ലാ ചടങ്ങുകളിലും ഭർത്താവിനോടൊപ്പം ഭാര്യയും പങ്കുകൊണ്ടിരുന്നു. 

  • പർദ്ദാസമ്പ്രദായം തീരെ ഉണ്ടായിരുന്നില്ല. 

  • സ്ത്രീക്ക് സമുദായത്തിൽ പൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം ഉണ്ടായിരുന്നു. 

  • സ്ത്രീവിദ്യാഭ്യാസത്തിനു പ്രത്യേക പരിഗണന ലഭിച്ചിരുന്നു. 

  • ഉയർന്ന തോതിൽ നിലനിന്നിരുന്ന സ്ത്രീവിദ്യാഭ്യാസത്തിൻ്റെ ഫലമായി മൈത്രേയി, ഗാർഗ്ഗി, ലോപാമുദ്ര മുതലായ കവയിത്രികളും വിദുഷികളും ഋഗ്വേദകാലത്തുണ്ടായി

ചാതുർവർണ്യം 

  • ചാതുർവർണ്യം ഋഗ്വേദകാലത്ത് നിലവിലുണ്ടായിരുന്നില്ലെന്നും പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായമുണ്ട്. 

  • ഋഗ്വേദം പത്താം മണ്ഡലത്തിലെ പുരുഷസൂക്തത്തിൽ ചാതുർവർണ്യവ്യവസ്ഥിതിയിലെ നാല് ജാതികളെയും സൂചിപ്പിക്കുന്നുണ്ട്. 

  • ആ സൂക്തം പില്ക്കാലത്ത് എഴുതിച്ചേർത്തതാണെന്നും വരാം. ഏതായാലും രൂക്ഷമായ ജാതിവ്യത്യാസമോ സാമൂഹ്യമായ വേർതിരിക്കലോ അന്നുണ്ടായിരുന്നില്ല. 

  • മിശ്രഭോജനം നിലവിലിരുന്നത് ഇതിനൊരു തെളിവാണ്.

  • ഋഗ്വേദകാലത്തെ സമ്പദ്വ്യവസ്ഥ കൃഷിയിലും ഗ്രാമീണജീവിതത്തിലും അധിഷ്‌ഠിതമായിരുന്നു. 

  • കന്നുകാലിമേച്ചിൽ അവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് വിഷയമായിരുന്നു. 

  • ഭക്ഷ്യസാധനങ്ങൾക്കുവേണ്ടി തിരച്ചിലും നടത്തിയിരുന്നു. 

  • ആട്, കുതിര, നായ മുതലായ മൃഗങ്ങളെ അവർ വളർത്തി.

  • ജസസേചനസൗകര്യങ്ങൾക്ക് വേണ്ടി കിണറുകളും കുളങ്ങളും കുഴിച്ചു.

  • ഗോതമ്പും യവവുമാണ് പ്രധാനമായി കൃഷിചെയ്‌തിരുന്ന ധാന്യങ്ങൾ. 

  • നിലം ഉഴുതുവാൻ കുതിരകളെയും കാളകളെയുമാണ് ഉപയോഗിചിരുന്നത്. 

  • കൃഷിസംബന്ധമായ കാര്യങ്ങളിൽ ജനങ്ങൾ താത്പര്യം കാണിച്ചു. 

  • കാർഷികജോലിക്ക് പ്രത്യേകിച്ചു വേതനമൊന്നും നിശ്ചയിച്ചിരുന്നില്ല. 

  • ഋഗ്വേദകാലത്തെ ആര്യന്മാർ നഗരനിർമ്മാണത്തിൽ തീരെ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. 

  • നഗരജീവിതത്തെപ്പറ്റി ഋഗ്വേദത്തിൽ പരാമർശമേ ഇല്ല. 

  • വിവിധ വ്യവസായങ്ങളിലും കരകൗശലങ്ങളിലും അന്നത്തെ ജനങ്ങൾ പ്രാവീണ്യം നേടി. 

  • നെയ്ത്ത്, ചിത്രത്തയ്യൽ, കൊത്തുപണി, വാസ്തുവിദ്യ, ശില്പകല മുതലായവ അവർ അഭ്യസിച്ചിരുന്നു. 

  • കച്ചവടക്കാര്യങ്ങളിലും അവർ പുരോഗതി നേടി. 

  • സാധനങ്ങളുടെ കൈമാറ്റത്തിലൂടെ വ്യാപാരം നടത്തിയിരുന്നു. 

  • പശുവിന്റെ വിലയെ ആധാരമാക്കിയാണ് ക്രയവിക്രയങ്ങൾ മുഖ്യമായും നടത്തിയിരുന്നത്. 

  • പശുക്കളുടെ മോഷണമാണ് മിക്കവാറും യുദ്ധങ്ങൾക്ക് വഴി തെളിച്ചത്. യുദ്ധത്തിന് ഋഗ്വേദത്തിൽ 'ഗാവിഷ്ടി' എന്നാണ് പേര്. 

  • അതായത്, പശുക്കളെ അന്വേഷിക്കുക എന്ന്. 

  • 'നിഷ്കം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു നാണയവും പ്രചാരത്തിലുണ്ടായിരുന്നു. 

  • പശ്ചിമേഷ്യയും ഈജിപ്റ്റുമായി വേദകാലത്തെ ആര്യന്മാർക്കു വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നതിനു തെളിവുകളുണ്ട്.


Related Questions:

ആഭിചാരക്രിയകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് :
The most important text of vedic mathematics is ?
ഹിന്ദുമതത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലം ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്നത് :
മഹാഭാരതം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് :
Which is the oldest of all Vedas?