App Logo

No.1 PSC Learning App

1M+ Downloads

ഐടി ആക്ട് 2000 പ്രകാരം സൈബർ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ചുമതല/ചുമതലകൾ ഇനി പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. വിധിനിർണ്ണയ ഉദ്യോഗസ്ഥർ അല്ലെങ്കിൽ കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരായ അപ്പീലുകൾ കേൾക്കാൻ
  2. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ
  3. ഇ-കൊമേഴ്‌സ് ഇടപാടുകൾ നിയന്ത്രിക്കുന്നതിന്
  4. സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾക്കായി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്

    Aiv മാത്രം

    Bi, iii എന്നിവ

    Ci മാത്രം

    Dഎല്ലാം

    Answer:

    C. i മാത്രം

    Read Explanation:

    സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ (CAT)

    • ഐടി ആക്ട് 2000 ലെ സെക്ഷൻ 48 സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് വ്യവസ്ഥ ചെയ്യുന്നു. 
    • ഇതിലൂടെ കേന്ദ്ര സർക്കാർ വിജ്ഞാപനം വഴി ഒന്നോ അതിലധികമോ സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കാൻ വ്യവസ്ഥയുണ്ട്. 

    • കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റികൾ അല്ലെങ്കിൽ ന്യായവിധി നടത്തുന്ന ഉദ്യോഗസ്ഥൻ നടത്തിയ ഒരു വിധി അല്ലെങ്കിൽ ഉത്തരവിന്മേൽ അപ്പീൽ സ്വീകരിച്ച് വിധി പുറപ്പെടുവിക്കാൻ  CATന് അധികാരമുണ്ടായിരിക്കും 

    • ഐടി ആക്‌ട് സെക്ഷൻ 49 സൈബർ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഘടനയെ കുറിച്ച് പ്രതിപാദിക്കുന്നു.
    • അതിൽ ഒരു ചെയർപേഴ്‌സണും കേന്ദ്ര ഗവൺമെന്റ് വ്യവസ്ഥ ചെയുന്ന  മറ്റ് അംഗങ്ങളുടെ എണ്ണവും ഉണ്ടായിരിക്കും.

    സൈബർ അപ്പീൽ കോടതിക്ക് ഇനിപ്പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കും:-

    • ഏതെങ്കിലും വ്യക്തിയെ വിളിച്ചുവരുത്തുകയോ  ഹാജരാകുക്കയോ സത്യവാങ്മൂലങ്ങളിൽ മുഖാന്തിരം തെളിവെടുപ്പ് നടത്താനുള്ള അധികാരം 
    • രേഖകളുടെയോ മറ്റ് ഇലക്ട്രോണിക് രേഖകളുടെയോ കണ്ടെത്തുകയോ  ഹാജരാകുക്കയോ ചെയ്യാനുള്ള അധികാരം 
    • സാക്ഷികളുടെയോ രേഖകളുടെയോ പരിശോധനയ്ക്കായി കമ്മീഷനുകൾ രൂപീകരിക്കാനുള്ള അധികാരം 

    Related Questions:

    ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യത്തെ ഐ. ടി. ആക്ട് നിലവിൽ വന്നവർഷം ഏത് ?
    കമ്പ്യൂട്ടറിലെ രഹസ്യ വിവരങ്ങൾ ഉപയോഗിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അനുവാദം നൽകുന്നതിനെതിരെയുള്ള നിയമത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ ഏത് വകുപ്പിലാണ് ?
    ഇന്റർനെറ്റ് മറ്റ് സോഷ്യൽ മീഡിയകൾ വഴിയോ ലൈംഗിക വീഡിയോകൾ, ചിത്രങ്ങൾ എന്നിവ കാണുന്നതും, ഡൗൺലോഡ് ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
    ഐ. ടി. ആക്ട് പ്രകാരം ഒരാളുടെ യൂസർ നെയിം, പാസ്സ്‌വേർഡ് മുതലായവ ചോർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?
    IT Act നിലവിൽ വന്നത് എന്ന് ?