App Logo

No.1 PSC Learning App

1M+ Downloads

'ഒരണ സമര'വുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഒരണയായിരുന്ന ബോട്ട് കൂലി 10 പൈസയായി വർധിപ്പിച്ച ഇഎംഎസ് സർക്കാരിൻറെ നടപടിക്കെതിരെ നടന്ന സമരം.
  2. 1967ലാണ് ഒരണ സമരം നടന്നത്.
  3. ആലപ്പുഴ ജില്ലയിലാണ് ഒരണ സമരം നടന്നത്.
  4. വിദ്യാർത്ഥി സംഘടനയായ കെ.എസ്‌.യുവിൻെറ നേതൃത്വത്തിൽ നടന്ന സമരത്തിൽ വയലാർ രവി, എ.കെ ആൻറണി എന്നിവരായിരുന്നു പ്രമുഖ നേതാക്കൾ

    Ai തെറ്റ്, ii ശരി

    Bii, iii ശരി

    Ci, iii, iv ശരി

    Dഎല്ലാം ശരി

    Answer:

    C. i, iii, iv ശരി

    Read Explanation:

    ഒരണ സമരം 

    • ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാൻ വേണ്ടി 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ കെ എസ് യു വിന്റെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭം 
    • ഒരണ(ആറു പൈസ) യായിരുന്ന ബോട്ട് കൂലി 10 പൈസയായി വർധിപ്പിച്ച സർക്കാർ നടപടിയെ തുടർന്നാണ് ആലപ്പുഴ ജില്ലയിൽ സമരം ആരംഭിച്ചത്.
    • കെ.എസ്‌.യു വിൻറെ നേതൃത്വത്തിൽ വയലാർ രവി എ കെ ആൻറണി എന്നിവരാണ്  സമരം നയിച്ചത് 
    • സമരത്തെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ യാത്ര സൗജന്യമായിരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
    • എന്നാൽ സർക്കാരിന്റെ ഈ നിർദ്ദേശം പ്രതിപക്ഷകക്ഷികൾക്ക് സ്വീകാര്യമായിരുന്നില്ല.
    • ഇതിനെ തുടർന്ന് കമ്മീഷന്റെ റിപ്പോർട്ട് എന്തു തന്നെയായിരുന്നാലും വിദ്യാർത്ഥികൾക്ക് ഒരണതന്നെയായിരിക്കും ബോട്ടുഗതാഗതനിരക്ക് എന്ന് സർക്കാർ പ്രഖ്യാപിച്ചു.
    • ഇതെതുടർന്ന് 1958 ആഗസ്റ്റ് 4 ആം തീയതി സമരം പിൻവലിച്ചു

    Related Questions:

    ഗ്വാളിയാർ റയോൺ ഫാക്ടറി പൂർണ്ണമായും അടച്ചുപൂട്ടിയ വർഷം ?
    The first malayali to be nominated to the Rajya Sabha is?
    കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ?
    The Kerala Land Reforms Act, aimed at the abolition of landlordism, was first passed in?

    ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

    1.ഭൂമിയും പാർപ്പിടവും ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയിലെ ആദിവാസികൾ നടത്തിയ സമരം.

    2.2005 ആഗസ്റ്റ് നാലിന് പത്തനംതിട്ട ജില്ലയിൽ ആണ് സമരം നടന്നത്.

    3.ളാഹ ഗോപാലൻ ആയിരുന്നു ചെങ്ങറ ഭൂസമരത്തിൻ്റെ പ്രധാന നേതാവ്.