App Logo

No.1 PSC Learning App

1M+ Downloads

കോൺഗ്രസ് ഓഫ് ചിൽപാൻസിൻഗോയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. കോൺഗ്രസ് ഓഫ് അനാഹുക്ക് എന്നും അറിയപ്പെടുന്നു.
  2. 1813 ഒക്ടോബർ 14-ന് സമ്മേളിച്ചു
  3. ഈ സമ്മേളനത്തിൽ സ്പാനിഷ് ഭരണത്തിൽ നിന്ന് മെക്സിക്കോയുടെ സ്വാതന്ത്ര്യം സ്വയം  പ്രഖ്യാപിക്കപ്പെട്ടു  

    A2 മാത്രം തെറ്റ്

    B3 മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    A. 2 മാത്രം തെറ്റ്

    Read Explanation:

    കോൺഗ്രസ് ഓഫ് ചിൽപാൻസിൻഗോ 

    • സ്പാനിഷ് കൊളോണിയൽ ഭരണത്തിനെതിരായി  നടന്ന മെക്സിക്കൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം 
    • കോൺഗ്രസ് ഓഫ് അനാഹുക്ക് എന്നും അറിയപ്പെടുന്നു.
    • 1813 സെപ്‌റ്റംബർ 14-ന് മെക്‌സിക്കോയിലെ ഗ്വെറേറോയിലെ ചില്‌പാൻസിംഗ്‌കോയിലാണ് ഈ സമ്മേളനം നടന്നത്. 
    • ഈ സമ്മേളനത്തിൽ സ്പാനിഷ് ഭരണത്തിൽ നിന്ന് മെക്സിക്കോയുടെ സ്വാതന്ത്ര്യം സ്വയം  പ്രഖ്യാപിച്ചു 
    • "വടക്കേ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ ഗൗരവമേറിയ നിയമം"("Solemn Act of the Declaration of Independence of North America.") എന്ന രേഖയും ഈ സമ്മേളനത്തിൽ  പുറപ്പെടുവിച്ചു.
    • ഈ രേഖ സ്പാനിഷ് ഭരണത്തിൽ നിന്ന് മെക്സിക്കോയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സ്പാനിഷ് കിരീടവുമായുള്ള കൊളോണിയൽ ബന്ധത്തിൻ്റെ അന്ത്യം പ്രഖ്യാപിക്കുകയും ചെയ്തു.
    • മെക്സിക്കോയിലെ ഒരു പ്രതിനിധി സംഘടനയുടെ ആദ്യത്തെ ഔപചാരിക സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു ഈ സമ്മേളനം 

    Related Questions:

    തെക്കേ അമേരിക്കയിലെ പ്രാചീന സംസ്കാരത്തിൻറെ കേന്ദ്രങ്ങളിലൊന്നായ മാച്ചുപിച്ചു വിൽ എന്തെല്ലാം കാഴ്ചകൾ കണ്ടു എന്നാണ് പാബ്ലോ നെരൂദ തന്റെ കവിതയിലൂടെ  വിവരിക്കുന്നത് ?

    1.വിഭവങ്ങളുടെ അഭാവം

    2.ചോള കൃഷി ഉണ്ടായിരുന്നു

    3.ചെമ്മരിയാടുകളെ വളർത്തിയിരുന്നു

    4.വ്യാപാരത്തിലൂടെ സമ്പത്ത് നേടിയിരുന്നു 

    മൻറോ സിദ്ധാന്തം ആവിഷ്ക്കരിച്ച വർഷം?
    തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംഗ്ടൺ എന്നറിയപ്പെടുന്നത് ?
    കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ്?
    നെപ്പോളിയൻ്റെ പോർച്ചുഗൽ അധിനിവേശം ലാറ്റിനമേരിക്കൻ വിപ്ലവത്തെ എങ്ങനെയാണ് സ്വാധീനിച്ചത്?