App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാമാണ് ലാറ്റിൻ അമേരിക്കൻ വിപ്ലവത്തിന്റെ കാരണങ്ങളായി ഗണിക്കാവുന്നത്?

  1. അമേരിക്കൻ വിപ്ലവം ചെലുത്തിയ സ്വാധീനം
  2. നെപ്പോളിയൻ ബോണപാർട്ടിൻ്റെ പോർച്ചുഗൽ അധിനിവേശം
  3. കോളനികളിൽ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടത്
  4. ലാറ്റിൻ അമേരിക്കൻ കോളനികളിൽ സ്പെയിൻ നടപ്പിലാക്കിയ മെർക്കൻ്റിലിസ്റ്റ് നയങ്ങൾ

    Aഇവയൊന്നുമല്ല

    Bii, iv എന്നിവ

    Ciii, iv എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ലാറ്റിനമേരിക്കൻ വിപ്ലവം സംഭവിച്ചതിനുള്ള കാരണങ്ങൾ:

    മെർക്കൻ്റിലിസം

    • കൊളോണിയൽ കാലഘട്ടത്തിൽ പ്രബലമായ ഒരു സാമ്പത്തിക സിദ്ധാന്തമായിരുന്നു മെർക്കൻ്റിലിസം
    • സമ്പത്തിൻ്റെ ശേഖരണം, പ്രത്യേകിച്ച് സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും രൂപത്തിൽ നടത്തുക എന്നതായിരിക്കണം ഒരു രാജ്യത്തിന്റെ സാമ്പത്തിക നയമെന്ന് ഈ സിദ്ധാന്തം പ്രസ്താവിക്കുന്നു 
    • ഇതനുസരിച്ച് കോളനികളെ മാതൃരാജ്യത്തിൻ്റെ സാമ്പത്തിക താൽപ്പര്യങ്ങളുടെ വിപുലീകരണ കേന്ദ്രമായി മാത്രം കണക്കാക്കപ്പെട്ടു. 
    • ലാറ്റിനമേരിക്കൻ പ്രദേശങ്ങൾ  ഭരിക്കുവാൻ വന്ന സ്പെയിനിലെ  വൈസ്രോയിമാർ മാതൃ രാജ്യത്തിന്റെ ലാഭവും നന്മയും ഉറപ്പുവരുത്തുന്ന ഒരു ഭരണമാണ് അവിടെ സ്ഥാപിച്ചത്.
    • അതായത് സ്വർണ്ണം വെള്ളി എന്നീ അമൂല്യ ലോഹങ്ങളുടെ സംഭരണ സ്ഥാനമായും, സ്പാനിഷ് ചരക്കുകൾ വിറ്റഴിക്കാനുള്ള കമ്പോളമായി മാത്രമാണ് സ്പെയിൻ  അതിന്റെ കോളനികളെ കരുതിയത്

    സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു:

    • നികുതിയുടെ ഒരു ഭാരിച്ച ചുമട് തന്നെ ലാറ്റിൻ അമേരിക്കക്കാർക്ക് പേറേണ്ടതുണ്ടായിരുന്നു.
    • കൃഷിഭൂമികൾ അധികവും ചില ജന്മിമാർ കയ്യടക്കി വെച്ചിരുന്നു
    • സ്പെയിനിലും പോർച്ചുഗലിലും ഫ്രാൻസിലും ജനിച്ച സ്പെയിൻകാർ പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും എന്നിവർ പെനിൻസുലറുകൾ എന്നറിയപ്പെട്ടു
    • ലാറ്റിൻ അമേരിക്കയിൽ ജനിച്ച ഫ്രഞ്ചുകാരും പോർച്ചുഗീസുകാരും സ്പെയിനുകാരും ക്രയോളുകൾ എന്നറിയപ്പെട്ടു 
    • പെനിൻസുലറുകൾ,ക്രയോളുകൾക്ക് ലഭിക്കാത്ത പല പ്രത്യേക അവകാശങ്ങൾക്കും  അർഹരായിരുന്നു.
    • ഈ വിവേചനവും കൊളോണിയൽ ജനതയിൽ നീരസവും അതൃപ്തിയും വളർത്തി

    ബാഹ്യ പ്രേരണകൾ

    • അമേരിക്കയിലെ 13 ഇംഗ്ലീഷ് കോളനികളുടെ ഐതിഹാസികമായ സ്വാതന്ത്ര്യ സമരം ലാറ്റിനമേരിക്കൻ വിപ്ലവകാരികളെ ഗണ്യമായി സ്വാധീനിച്ചു.
    • അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനവും, ധീരമായ വിപ്ലവവും, ചെറുത്തുനിൽപ്പും ഐക്യനാടുകളുടെ ജന്മവും ലാറ്റിൻ അമേരിക്കൻ ജനതയുടെ മനസ്സിൽ സ്വാതന്ത്ര്യത്തോടുള്ള ദാഹം ജനിപ്പിച്ചു
    • നെപ്പോളിയൻ ബോണപാർട്ടിൻ്റെ സ്വാധീനം : 1807-ൽ നെപ്പോളിയൻ ബോണപാർട്ടിൻ്റെ പോർച്ചുഗൽ അധിനിവേശവും  ലാറ്റിനമേരിക്കയിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി.
    • ഫ്രഞ്ച് അധിനിവേശ ഭീഷണിയെ അഭിമുഖീകരിച്ച, പോർച്ചുഗീസ് രാജകുടുംബം ബ്രസീലിലേക്ക് പലായനം ചെയ്തു
    • റിയോ ഡി ജനീറോയിലേക്കുള്ള രാജകീയ ആസ്ഥാനത്തിന്റെ ഈ സ്ഥാനമാറ്റം, ബ്രസീലിനെ പോർച്ചുഗീസിന്റെ വെറുമൊരു  കോളനി എന്ന പദവിയിൽ നിന്ന്  സാമ്രാജ്യത്തിൻ്റെ ആസ്ഥാനമാക്കി മാറ്റി. 
    • ബ്രസീലിലെ പോർച്ചുഗീസ് രാജകൊട്ടാരത്തിൻ്റെ സാന്നിധ്യം പരമ്പരാഗത കൊളോണിയൽ അധികാര ഘടനകളെ ദുർബലപ്പെടുത്തി 

    Related Questions:

    തെക്കേ അമേരിക്കയിലെ പ്രാചീന സംസ്കാരത്തിൻറെ കേന്ദ്രങ്ങളിലൊന്നായ മാച്ചുപിച്ചു വിൽ എന്തെല്ലാം കാഴ്ചകൾ കണ്ടു എന്നാണ് പാബ്ലോ നെരൂദ തന്റെ കവിതയിലൂടെ  വിവരിക്കുന്നത് ?

    1.വിഭവങ്ങളുടെ അഭാവം

    2.ചോള കൃഷി ഉണ്ടായിരുന്നു

    3.ചെമ്മരിയാടുകളെ വളർത്തിയിരുന്നു

    4.വ്യാപാരത്തിലൂടെ സമ്പത്ത് നേടിയിരുന്നു 

    'കോൺഗ്രസ് ഓഫ് ചിൽപാൻസിൻഗോ' നടന്ന വർഷം?
    ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
    അർജൻ്റീന, ചിലി തുടങ്ങിയ രാജ്യങ്ങളെ വിദേശ ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ നേതൃത്വം നൽകിയ നേതാവ്?
    കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ്?