App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തവയിൽ പൊതുഭരണത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. ജനാധിപത്യ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്ന പ്രധാന സംവിധാനമാണ് പൊതു ഭരണം.
  2. വൂഡ്രോ വിൽസൺ ആണ് പൊതുഭരണത്തിന്റെ പിതാവായി അറിയപ്പെടുന്നത് .

    Ai മാത്രം ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    പൊതുഭരണം 

    • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.

    • ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .

    പൊതു ഭരണത്തിൻെറ  പ്രധാന ലക്ഷ്യങ്ങൾ :

    • ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുക
    • ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക
    • ജനക്ഷേമം ഉറപ്പുവരുത്തുക
    • ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക.
    • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
    • പൊതുഭരണത്തിൻ്റെ  പിതാവ് എന്നറിയപ്പെടുന്നത് - വുഡ്രോ വിൽസൺ
    • ഇന്ത്യൻ പൊതുഭരണത്തിൻ്റെ പിതാവ് - പോൽ എച്ച് ആപ്പിൾബേ.

    • വികസന ഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ് 
    • ആപേക്ഷിക പൊതുഭരണത്തിൻ്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ് .
    • നൂതന പൊതുഭരണത്തിൻ്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.

    Related Questions:

    നിയുക്ത നിയമ നിർമാണത്തെ അറിയപ്പെടുന്നത്?
    Public Affairs Index(PAI) പ്രസിദ്ധീകരിക്കുന്ന സ്ഥാപനം ?
    സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ് ________

    Doctrine of separation of powers means?

    1. One organ of the government should not exercise the function of the other
    2. One organ of the government should not control or interfere with the exercise of its functions by another organ
    3. Same persons should not form part of more than one of the three organs of the government.

      റിട്ടുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എഴുതുക?

      1. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും ആണ് റിട്ടുകൾ പുറപ്പെടുവിക്കാൻ ഉള്ള അധികാരം.
      2. യഥാക്രമം article 32,226 പ്രകാരം സുപ്രീം കോടതിക്കും ഹൈക്കോടതിക്കും റിട്ട് പുറപ്പെടുവിക്കാം