Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും ഫ്രാൻസിലെ ബൂർബൺ രാജാക്കന്മാർക്കിടയിലുണ്ടായിരുന്ന 'ദൈവദത്താധികാരസിദ്ധാന്ത'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദൈവദത്താധികാരസിദ്ധാന്തമനുസരിച്ച് രാജാവ് ദൈവത്തിന്റെ പ്രതിനിധിയാണ്
  2. രാജാക്കന്മാർക്ക് അവരുടെ അധികാരം ദൈവത്തിൽ നിന്ന് ലഭിച്ചതാണ്.
  3. സ്വേച്ഛാധിപത്യഭരണത്തെ പിന്തുണയ്ക്കുന്നവർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചു

    Ai മാത്രം ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    ദൈവദത്താധികാരസിദ്ധാന്തം

    • ദൈവദത്താധികാരസിദ്ധാന്തമനുസരിച്ച് രാജാവ് ദൈവത്തിന്റെ പ്രതിനിധിയാണ്.

    • രാജാക്കന്മാർക്ക് അവരുടെ അധികാരം ദൈവത്തിൽ നിന്ന് ലഭിച്ചതാണ്.

    • അതിനാൽ അവർ ജനങ്ങളോടല്ല, ദൈവത്തോടാണ് കടപ്പെട്ടിരിക്കുന്നത്.

    • സ്വേച്ഛാധിപത്യഭരണത്തെ പിന്തുണയ്ക്കുന്നവർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചു.


    Related Questions:

    ചുവടെ നല്കിയിരിക്കുന്നവരിൽ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട 'ടെന്നീസ്കോർട്ട് അസ്സംബ്ലിക്ക്' നേതൃത്വം കൊടുത്തവരിൽ പെടാത്തത് ആര് ?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയി പതിനാറാമനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ലൂയി പതിനഞ്ചാമന് ശേഷമാണ് ലൂയി പതിനാറാമൻ അധികാരത്തിൽ വരുന്നത്
    2. ലൂയി പതിനാറാമൻ ഭരണകാര്യങ്ങളിൽ മതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല
    3. അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്നു മാരി അന്റോയിനറ്റ്
      ഫ്രഞ്ച് ദേശീയ സഭ (French National Assembly) രൂപീകരിക്കപ്പെട്ടത് എപ്പോൾ?
      ഫ്രഞ്ച് സമൂഹത്തിൽ ഒന്നാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരിക്കുന്നത് ആര് ?

      ചുവടെ നല്കിയിരിക്കുന്നവയിൽ നെപ്പോളിയന്റെ നിയമപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

      1. ഫ്യൂഡൽ നിയമങ്ങൾ അവസാനിപ്പിച്ചു.
      2. സമത്വവും, മതസ്വാതന്ത്ര്യവും അംഗീകരിച്ചു
      3. നെപ്പോളിയന്റെ നിയമസംഹിത അവതരിപ്പിച്ചു