App Logo

No.1 PSC Learning App

1M+ Downloads

താപപ്രേഷണം നടക്കുന്ന മൂന്ന് രീതികൾ

  1. ചാലനം
  2. സംവഹനം
  3. വികിരണം
  4. പ്രതിഫലനം

    Aഒന്നും രണ്ടും മൂന്നും

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Dഒന്നും രണ്ടും

    Answer:

    A. ഒന്നും രണ്ടും മൂന്നും

    Read Explanation:

    താപപ്രേഷണം(Transmission Of Heat)

    താപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക് പ്രവഹിക്കുന്നതാണ് താപപ്രേഷണം

    ഉദാ: സ്റ്റൗവിന്റെ തീനാളത്തിലൂടെ പ്രസരിക്കുന്ന താപം പാത്രത്തിലൂടെയും വെള്ളത്തിലൂടെയും കൈമാറി അരിയിൽ എത്തി അരി വേവുന്നു.

    ചാലനം(Conduction)

    • ലോഹക്കമ്പിയുടെ ഒരറ്റത്ത് താപം ലഭിക്കുമ്പോൾ ആ ഭാഗത്തുള്ള തന്മാത്രകൾ താപം സ്വീകരിച്ച് തൊട്ടടുത്തുള്ള തന്മാത്രകളിലേക്ക് കൈമാറ്റം ചെയ്യുന്നു.

    • ഇത്തരത്തിൽ താപം കൈമാറി പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് ചാലനം.

    • ഖരവസ്തുക്കളിൽ താപം പ്രേഷണം ചെയ്യപ്പെടുന്നത് ചാലനം വഴിയാണ്.

    സംവഹനം(Convection)

    • വാതകങ്ങളിലും ദ്രാവകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന നടക്കുന്ന താപപ്രേഷണ രീതിയാണ് സംവഹനം.

    • ഇവിടെ തന്മാത്രകൾ മാധ്യമമായി നിലകൊള്ളുന്നു.

    വികിരണം(Radiation)

    • മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം.

    • വികിരണംവഴി എല്ലാ ദിശയിലേക്കും താപം പ്രേഷണം ചെയ്യപ്പെടുന്നു.

    • സൂര്യന്റെ താപം ഭൂമിയിൽ എത്തുന്നത് വികിരണംവഴിയാണ്.

    • ഇരുണ്ടതോ പരുപരുത്തതോ ആയ പ്രതലങ്ങളെക്കാൾ വെളുത്തതോ മിനുസമുള്ളതോ ആയ പ്രതലങ്ങൾ വികിരണതാപത്തെ കൂടുതൽ പ്രതിപതിപ്പിക്കും.


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ സുചാലകങ്ങൾക് ഉദാഹരണം

    1. ലോഹങ്ങൾ
    2. തടി
    3. പേപ്പർ
    4. ബേക്കലേറ്റ്
      താഴെ തന്നിരിക്കുന്നതിൽ കടൽകാറ്റുണ്ടാവുമ്പോൾ കാറ്റിന്റെ ദിശയെ കുറിച് പറയുന്നതിൽ ഏറ്റവും യോജിച്ചത് ഏത്
      ചൂടുകൂടുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസിക്കുന്നത്?
      ഒരു ആരോഗ്യമുള്ള ശരീരത്തിന്റെ താപം എത്രയാണ്
      ചൂടാകുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം