Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് പൊണ്ണത്തടിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന?

  1. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥ
  2. ഒരു വ്യക്തിയുടെ BMI മൂല്യം 30ൽ കൂടുതലാണെങ്കിൽ പൊണ്ണത്തടി ഉണ്ടെന്നു പറയാം.
  3. 25 മുതൽ 30 വരെയാണ് BMI എങ്കിൽ ആരോഗ്യകരമായ അവസ്ഥയെ സൂചിപ്പിക്കുന്നു

    Ai മാത്രം

    Bii മാത്രം

    Cഎല്ലാം

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    പൊണ്ണത്തടി

    • ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി(OBESITY)
    • ഒരാളുടെ ഭാരത്തെ ആ വ്യക്തിയുടെഉയരത്തിന്റെ വർഗ്ഗം കൊണ്ട് ഹരിക്കുമ്പോൾ ബോഡി മാസ്സ് ഇൻഡക്സ്(BMI) ലഭിക്കുന്നു
    • BMI മൂല്യം 30ൽ കൂടുതലാണെങ്കിൽ പൊണ്ണത്തടി(Obesity) ഉണ്ടെന്നു പറയാം.
    • 25 മുതൽ 30 വരെയാണ് BMI എങ്കിൽ അമിതവണ്ണമാണ്(Over weight).

    പൊണ്ണത്തടി കാരണം ഉണ്ടായേക്കാവുന്ന മറ്റ് രോഗങ്ങൾ :

    • സ്ട്രോക്ക്
    • ഹൃദ്രോഗങ്ങൾ
    • ടൈപ്പ് 2 പ്രമേഹം
    • ഹോർമോണുകളുടെ അസന്തുലനം
    • ഫാറ്റി ലിവർ
    • അർബുദം

    Related Questions:

    ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന വാസോപ്രസിൻ ഹോർമോണിൻ്റെ അഭാവത്തിൽ ധാരാളമായി മൂത്രം പോകുന്ന രോഗാവസ്ഥ ഏത് ?
    ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനുള്ള ഒരു പ്രധാന തന്ത്രം താഴെ പറയുന്നവയിൽ ഏതാണ്?
    ഗർഭിണിയായ അമ്മ മദ്യപിക്കുന്നതു നിമിത്തം ജനിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന രോഗം ?
    സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന രോഗം ?
    ഇൻസുലിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം :