App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തം രൂപ്പപെടുത്തുന്ന ഘട്ടത്തില്‍ ഡാര്‍വിനെ വളരെയധികം സ്വാധീനിച്ച ഒരു ജീവി വിഭാഗമാണ് ഗാലപ്പഗോസ് കുരുവികള്‍.

2.കുരുവികളുടെ കൊക്കുകളിലെ വൈവിധ്യമാണ് ഡാർവിനെ ഏറ്റവുമധികം ആകർഷിച്ചത്.

3.ഷഡ്പദഭോജികള്‍ക്ക് ചെറിയ കൊക്കും കള്ളിമുള്‍ച്ചെടി ഭക്ഷിക്കുന്നവയ്ക്ക് നീണ്ട മൂര്‍ച്ചയുള്ള കൊക്കുകളും ഉണ്ടായിരുന്നു. മരംകൊത്തിക്കുരുവികള്‍ക്ക് നീണ്ടുകൂര്‍ത്ത കൊക്കുകളും വിത്തുകള്‍ ആഹാരമാക്കിയിരിക്കുന്നവയ്ക്ക് വലിയ കൊക്കുകളും ഉണ്ടായിരുന്നു. വ്യത്യസ്ത പ്രദേശങ്ങളില്‍ ലഭ്യമായ ആഹാരവസ്തുക്കള്‍ക്കനുസരിച്ച് കുരുവികള്‍ക്ക് നിലനില്‍ക്കാനാകും എന്ന് ഡാർവിൻ കണ്ടെത്തി.

A1 മാത്രം ശരി

B3 മാത്രം ശരി

C1,2 മാത്രം ശരി

D1,2,3 ഇവയെല്ലാം ശരിയാണ്.

Answer:

D. 1,2,3 ഇവയെല്ലാം ശരിയാണ്.

Read Explanation:

പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തം രൂപ്പപെടുത്തുന്ന ഘട്ടത്തില്‍ ഡാര്‍വിനെ വളരെയധികം ആകർഷിച്ച ഗാലപ്പഗോസ് കുരുവികളുടെ കൊക്കിന്റെ പ്രത്യേകത പ്രകൃതി നിർദ്ധാരണ സിദ്ധാന്തം രൂപപ്പെടുത്തുന്നതിൽ നിർണായകമായി.ഷഡ്പദഭോജികള്‍ക്ക് ചെറിയ കൊക്കും കള്ളിമുള്‍ച്ചെടി ഭക്ഷിക്കുന്നവയ്ക്ക് നീണ്ട മൂര്‍ച്ചയുള്ള കൊക്കുകളും ഉണ്ടായിരുന്നു. മരംകൊത്തിക്കുരുവികള്‍ക്ക് നീണ്ടുകൂര്‍ത്ത കൊക്കുകളും വിത്തുകള്‍ ആഹാരമാക്കിയിരിക്കുന്നവയ്ക്ക് വലിയ കൊക്കുകളും ഉണ്ടായിരുന്നു. വ്യത്യസ്ത പ്രദേശങ്ങളില്‍ ലഭ്യമായ ആഹാരവസ്തുക്കള്‍ക്കനുസരിച്ച് കുരുവികള്‍ക്ക് നിലനില്‍ക്കാനാകും എന്ന് ഡാർവിൻ കണ്ടെത്തി.


Related Questions:

കട്ടിയുള്ള കിഴ്ത്താടിയും വലിയ പല്ലുകളും ഉണ്ടായിരുന്ന പുരാതന മനുഷ്യനായിരുന്നു ?
ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ഡച്ച് ശാസ്ത്രജ്ഞൻ ?
താഴെ പറയുന്നതിൽ ഏത് പുരാതനമായ മനുഷ്യകുലത്തിലെ അംഗം ആണ് ആദ്യമായി കല്ലിൽ നിന്നും അസ്ഥിക്കഷണത്തിൽ നിന്നും ആയുധങ്ങൾ നിർമ്മിച്ചത് ?
രാസപരിണാമ സിദ്ധാന്തം മുന്നോട്ട് വച്ച J BS ഹാൽഡെൻ ഏതു രാജ്യക്കാരൻ ആണ് ?
ഭൗമാന്തരീക്ഷത്തിലുണ്ടായിരുന്ന ഇടിമിന്നൽ പോലുള്ള ഊർജ്ജ പ്രവാതത്തിന് പകരമായി ഗ്ലാസ് ഫ്ളാസ്കിലെ വാതക മിശ്രിതത്തിൽ എന്താണ് കടത്തിവിട്ടത് ?