App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ BNSS ലെ സെക്ഷൻ 177 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 176-ാം വകുപ്പിൻ കീഴിൽ ഒരു മജി‌സ്ട്രേറ്റിന് അയച്ചുകൊടുക്കുന്ന ഏതൊരു റിപ്പോർട്ടും , സംസ്ഥാന സർക്കാർ , അതിലേക്ക് സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവ് വഴി നിയമിക്കുന്ന പോലീസ് മേലുദ്യോഗസ്ഥൻ വഴിയായി സമർപ്പിക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്നുവെങ്കിൽ സമർപ്പിക്കേണ്ട
  2. മേലുദ്യോഗസ്ഥന് യുക്തമെന്നു തോന്നുന്ന നിർദ്ദേശങ്ങൾ, പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന് നൽകാവുന്നതും അയാൾ അങ്ങനെയുള്ള നിർദ്ദേശങ്ങൾ ആ റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനു ശേഷം, അത് കാലതാമസം കൂടാതെ മജിസ്ട്രേറ്റിന് എത്തിച്ചു കൊടുക്കേണ്ടതാണ്.

    A1 മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    BNSS Section 177 - Report how submitted [ റിപ്പോർട്ട് സമർപ്പിക്കുന്നത് എങ്ങനെയെന്ന്]

    • 177 (1) – 176-ാം വകുപ്പിൻ കീഴിൽ ഒരു മജി‌സ്ട്രേറ്റിന് അയച്ചുകൊടുക്കുന്ന ഏതൊരു റിപ്പോർട്ടും ,

    സംസ്ഥാന സർക്കാർ , അതിലേക്ക് സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവ് വഴി നിയമിക്കുന്ന പോലീസ് മേലുദ്യോഗസ്ഥൻ വഴിയായി സമർപ്പിക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്നുവെങ്കിൽ സമർപ്പിക്കേണ്ട

    • 177(2) - മേലുദ്യോഗസ്ഥന് യുക്തമെന്നു തോന്നുന്ന നിർദ്ദേശങ്ങൾ, പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന് നൽകാവുന്നതും അയാൾ അങ്ങനെയുള്ള നിർദ്ദേശങ്ങൾ ആ റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനു ശേഷം, അത് കാലതാമസം കൂടാതെ മജിസ്ട്രേറ്റിന് എത്തിച്ചു കൊടുക്കേണ്ടതാണ്.


    Related Questions:

    സെക്ഷൻ 45 പ്രകാരം ശരിയായ പ്രസ്താവന ഏത് ?

    1. ഒരു പോലീസ് ഉദ്യോഗസ്ഥന്, തനിക്ക് അറസ്റ്റ് ചെയ്യാൻ അധികാരമുള്ള ഏതെങ്കിലും വ്യക്തിയെ വാറൻറില്ലാതെ അറസ്റ്റ് ചെയ്യുന്നതിനായി, അത്തരം വ്യക്തിയെ ഇന്ത്യയിലെ ഏത് സ്ഥലത്തേക്കും പിന്തുടരാവുന്നതാണ്.
    2. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണത്തിന് വിധേയനാക്കാൻ പാടില്ല.
      വാറണ്ട് കേസ്" എന്നാൽ (i) വധശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് (ii) ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ് (iii) രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ് (iv) ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസ്, സമൻസ് കേസ് അല്ല.
      അന്വേഷണം ഇരുപത്തിനാലു മണിക്കൂറിനകം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?

      സെക്ഷൻ 81 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. 81(1) - ഒരു പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിച്ച വാറന്റ് , അത് പുറപ്പെടുവിക്കുന്ന കോടതിയുടെ പ്രാദേശിക അധികാരപരിധിക്ക് പുറത്ത് നടപ്പിലാക്കണമെങ്കിൽ അയാൾ അത് സാധാരണ ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ അല്ലെങ്കിൽ പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന്റെ പദവിയിൽ താഴെയല്ലാത്ത പോലീസ് ഓഫീസറുടെയോ പ്രാദേശിക അധികാരപരിതിക്കുള്ളിൽ ആണോ അത് നടപ്പാക്കാനുള്ളത്,അങ്ങനെയുള്ള ഏതെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ പോലീസ് ഓഫീസറുടെയോ അധികാരപരിധിക്കുള്ളിൽ നടപ്പാക്കേണ്ടതാണ്
      2. 81(2) - അങ്ങനെയുള്ള മാജിസ്ട്രേറ്റ് , പോലീസ് ഉദ്യോഗസ്ഥനോ, അതിൻമേൽ താൻ്റെ പേര് എൻഡോഴ്‌സ് ചെയ്യേണ്ടതും, അങ്ങനെയുള്ള ആ പോലീസ് ഉദ്യോഗസ്ഥനാണ് അത് നടപ്പാക്കുവാൻ അധികാരം നൽകുന്നതും, ആവശ്യമെങ്കിൽ ലോക്കൽ പോലിസ് അത്തരം ഉദ്യോഗസ്ഥനെ അത് നടപ്പിലാക്കുന്നതിൽ സഹായിക്കുകയും ചെയ്യേണ്ടതാകുന്നു.
      3. 81 (4) - വാറൻ്റ് നടപ്പിലാക്കേണ്ട പ്രാദേശിക അധികാരപരിധിയിലുള്ള മജിസ്‌ട്രേറ്റിൻ്റെയോ പോലീസ് ഓഫീസറുടെയോ അംഗീകാരം ലഭിക്കുന്നതിനുള്ള കാലതാമസം, അങ്ങനെ അത് നടപ്പാക്കുന്നതിന്നെ തടയുമെന്ന് വിശ്വസിക്കുവാൻ കാരണമുള്ളപ്പോഴെല്ലാം, ആർക്കാണോ അത് അധികാരപ്പെടുത്തി നൽകിയിട്ടുള്ളത് ആ പോലീസ് ഉദ്യോഗസ്ഥന് ,അത് പുറപ്പെടുവിച്ച കോടതിയുടെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതു സ്ഥലത്തും അങ്ങനെയുള്ള എൻഡോഴ്‌സ്‌മെന്റ് കൂടാതെ അത് നടപ്പാക്കാവുന്നതാണ്
        പോലീസ് ഉദ്യോഗസ്ഥനോ ഒരു മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന (ഒരു മജിസ്ട്രേറ്റല്ലാത്ത) ഏതെങ്കിലും ആളോ തെളിവ് ശേഖരിക്കുന്നതിനായി BNSS-ൻ കീഴിൽ നടത്തുന്ന എല്ലാ നടപടികളും അറിയപ്പെടുന്നത്