App Logo

No.1 PSC Learning App

1M+ Downloads

സെക്ഷൻ 45 പ്രകാരം ശരിയായ പ്രസ്താവന ഏത് ?

  1. ഒരു പോലീസ് ഉദ്യോഗസ്ഥന്, തനിക്ക് അറസ്റ്റ് ചെയ്യാൻ അധികാരമുള്ള ഏതെങ്കിലും വ്യക്തിയെ വാറൻറില്ലാതെ അറസ്റ്റ് ചെയ്യുന്നതിനായി, അത്തരം വ്യക്തിയെ ഇന്ത്യയിലെ ഏത് സ്ഥലത്തേക്കും പിന്തുടരാവുന്നതാണ്.
  2. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണത്തിന് വിധേയനാക്കാൻ പാടില്ല.

    A2 മാത്രം ശരി

    B1 തെറ്റ്, 2 ശരി

    C1 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    C. 1 മാത്രം ശരി

    Read Explanation:

    BNSS- Section - 45

    pursuit of offenders into other jurisdiction [കുറ്റക്കാരൻ മറ്റ് അധികാരപരിധികളിലേക്ക് പിന്തുടരുക]

    • ഒരു പോലീസ് ഉദ്യോഗസ്ഥന്, തനിക്ക് അറസ്റ്റ് ചെയ്യാൻ അധികാരമുള്ള ഏതെങ്കിലും വ്യക്തിയെ വാറൻറില്ലാതെ അറസ്റ്റ് ചെയ്യുന്നതിനായി, അത്തരം വ്യക്തിയെ ഇന്ത്യയിലെ ഏത് സ്ഥലത്തേക്കും പിന്തുടരാവുന്നതാണ്.


    Related Questions:

    സാക്ഷികൾക്ക് സമൻസ് നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNSS സെക്ഷൻ 191 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ഏതെങ്കിലും കോടതിയിലേക്കു പോകുന്ന വഴിക്ക്, യാതൊരു പരാതിക്കാരനോടോ, സാക്ഷിയോടോ ഒരു പോലീസ് ഉദ്യോഗസ്ഥനെ അനുഗമിക്കാൻ ആവശ്യപ്പെടുകയോ അയാളെ അനാവശ്യമായ തടഞ്ഞുവയ്ക്കലിനോ അസൗകര്യത്തിനോ വിധേയനാക്കുകയോ, താൻ ഹാജരാകുന്നതിന് തൻ്റെ സ്വന്തം ബോണ്ട് അല്ലാത്ത ഏതെങ്കിലും ജാമ്യം കൊടുക്കാൻ അയാളോട് ആവശ്യപ്പെടുകയോ ചെയ്യാൻ പാടുള്ളതല്ല:
    2. എന്നാൽ 190-ാം വകുപ്പിൽ നിദേശിച്ചതുപോലെ ഹാജരാകാനോ ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കാനോ ഏതെങ്കിലും പരാതിക്കാരനോ സാക്ഷിയോ വിസമ്മതിക്കുന്നുവെങ്കിൽ, പോലീസ് സ്റ്റേഷന്റെ ചാർജുള്ള പോലീസ് ഉദ്യോഗസ്ഥന് അയാളെ കസ്റ്റഡിയിൽ മജിസ്ട്രേറ്റിന്റെ അടുക്കൽ അയയ്ക്കാവുന്നതും, മജിസ്ട്രേറ്റിന്, അയാൾ അങ്ങനെയുള്ള ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കുന്നതുവരെയോ കേസിന്റെ വാദം പൂർത്തിയാക്കുന്നതു വരെയോ അയാളെ കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കാവുന്നതുമാണ്.
      അടച്ചിട്ട സ്ഥലത്തിൻ്റെ ചാർജുള്ള ആളുകൾ പരിശോധന അനുവദിക്കേണ്ടതാണ് എന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

      താഴെപറയുന്നതിൽ BNSS ലെ സെക്ഷൻ 64 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. എല്ലാ സമൻസുകളും, ഒരു പോലീസ് ഉദ്യോഗസ്ഥനോ , സ്റ്റേറ്റ് ഗവൺമെന്റോ ഇതിലേക്കായി ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി, സമൻസ് പുറപ്പെടുവിക്കുന്ന കോടതിയിലെ ഒരു ഉദ്യോഗസ്ഥനോ, മറ്റു പബ്ലിക് സെർവ്വന്റോ നടത്തേണ്ടതാകുന്നു.
      2. സമൻസ് പ്രായോഗികമാണെങ്കിൽ, സമൻസിൻ്റെ തനിപകർപ്പുകളിലൊന്ന്[duplicate ] അയാൾക്ക് കൈമാറുകയോ, എത്തിച്ചു കൊടുക്കുകയോ ചെയ്യേണ്ടാണ്. എന്നാൽ, കോടതി മുദ്രയുടെ ചിത്രം ഉൾക്കൊള്ളുന്ന സമൻസുകൾ ഇലക്ട്രോണിക് ആശയ വിനിമയം വഴിയോ സംസാന ഗവൺമെൻ്റ് നിയമങ്ങൾ മുഖേന നൽകുന്ന രീതിയിലും നൽകേണ്ടതാണ്.
      3. അപ്രകാരം നേരിട്ട് സമൻസ് നടത്തപ്പെടുന്ന ഏതൊരാളും, നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുവെങ്കിൽ, മറ്റൊരു ഡ്യൂപ്ലിക്കേറ്റിൻ്റെ പിൻഭാഗത്ത് അതിനുള്ള രസീതിൽ ഒപ്പിടേണ്ടതാണ്.

        താഴെപറയുന്നവയിൽ സെക്ഷൻ 70 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

        1. 70(1) - ഒരു കോടതി പുറപ്പെടുവിച്ച സമൻസ് അതിൻ്റെ പ്രാദേശിക അധികാര പരിധിയ്ക്ക് പുറത്ത് നൽകുമ്പോൾ , സമൻസ് നടത്തുന്ന ഉദ്യോഗസ്ഥൻ കേസിൻ്റെ ഹിയറിങ്ങിൽ ഹാജരില്ലാത്ത ഏതെങ്കിലും സാഹചര്യത്തിലും , അങ്ങനെയുണ സമൻസ് നടത്തിയിട്ടുണ്ടെന്നുള്ളതിന് ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ ചെയ്‌തതാണെന്ന് കരുതാവുന്ന ഒരു സത്യവാങ്മൂലവും, സമൻസ് ആർക്കാണോ നൽകുകയോ, ടെൻഡർ ചെയ്യുകയോ ഏൽപ്പിക്കുകയോ ചെയ്ത്‌ത്,
        2. 70(2) - ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള സത്യവാങ്മൂലം സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിനോട് ചേർത്ത് കോടതിയിലേക്ക് തിരികെ അയക്കാവുന്നതാണ്.
        3. 70 (3) - വകുപ്പ് 64 മുതൽ 71 വരെയുള്ളതിൽ ഇലക്ട്രോണിക് ആശയവിനിമയം വഴി അയച്ച എല്ലാ സമൻസുകളും മുറപ്രകാരം നടത്തിയതായി കണക്കാക്കുകയും അത്തരം സമൻസുകളുടെ ഒരു പകർപ്പ് സാക്ഷ്യപെടുത്തുകയും സമൻസ് നടത്തിയതിൻ്റെ തെളിവായി സൂക്ഷിക്കുകയും ചെയ്യും.