ഇന്ത്യക്കാർക്ക് സ്വരാജ്യം നേടുന്നതിനായി തുടക്കം കുറിച്ച പ്രസ്ഥാനം
സ്ഥാപിതമായ വർഷം - 1916
സ്ഥാപിച്ച പ്രധാന നേതാക്കൾ - ആനിബസന്റ് , ബാലഗംഗാധര തിലക്
ലക്ഷ്യം - ബ്രിട്ടീഷ് കോമൺവെൽത്തിൽ നിന്നുകൊണ്ട് ഇന്ത്യക്ക് സ്വയം ഭരണം നേടുക
ഹോംറൂൾ പ്രസ്ഥാനം എന്ന ആശയം കടം കൊണ്ടത് - അയർലന്റിൽ നിന്ന്
ഇന്ത്യൻ ഹോംറൂൾ മൂവ്മെന്റിന്റെ രൂപീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - ജോസഫ് ബാപ്റ്റിസ്റ്റ
പൂനെയിൽ ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - ബാലഗംഗാധര തിലക്
അഡയാറിൽ ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - ആനിബസന്റ്
ബാലഗംഗാധര തിലകിന്റെ പത്രങ്ങൾ - കേസരി ,മറാത്ത
ആനിബസന്റിന്റെ പത്രങ്ങൾ - കോമൺവീൽ ,ന്യൂ ഇന്ത്യ
ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത് - എസ് . സുബ്രഹ്മണ്യ അയ്യർ
വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത് - സർ . സി . പി . രാമസ്വാമി അയ്യർ
അമേരിക്കയിൽ ഇന്ത്യൻ ഹോംറൂൾ ലീഗ് സ്ഥാപിച്ച വ്യക്തി - ലാലാ ലജ്പത്റായ്
മലബാറിൽ ഹോം റൂൾ മൂവ്മെന്റിന് നേതൃത്വം നൽകിയത് - കെ. പി . കേശവമേനോൻ