App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത് ?

  1. ഫ്രഞ്ച് വിപ്ലവുമായി ബന്ധപ്പെട്ടതായിരുന്നു രേയ്ൻ ഓഫ് ടെറർ
  2. ബ്ലഡി സൺഡേ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
  3. 1688-ൽ ഇംഗ്ലണ്ടിൽ മഹത്തായ വിപ്ലവം നടന്നു.
  4. 1949-ൽ ചൈനയിൽ ദേശീയ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു

    Aii മാത്രം തെറ്റ്

    Biv മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dii, iv തെറ്റ്

    Answer:

    D. ii, iv തെറ്റ്

    Read Explanation:

    ബ്ലഡി സൺഡേ കൂട്ടക്കൊല/'രക്തരൂഷിതമായ ഞായറാഴ്‌ച':

    • റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ട സുപ്രധാന സംഭവം
    • 1905 ജനുവരി 9-ന്,സെൻ്റ് പീറ്റേഴ്‌സ്ബർഗിലെ തൊഴിലാളികളുടെ ഒരു സംഘം, സാർ നിക്കോളാസ് രണ്ടാമന് ഒരു നിവേദനം നൽകുന്നതിനായി വിൻ്റർ പാലസിലേക്ക് കാൽനടയായി എത്തി
    • ഈ  നിവേദനത്തിൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, പൗരാവകാശങ്ങൾ, രാഷ്ട്രീയ പരിഷ്കാരങ്ങൾ എന്നിവ ആവശ്യപ്പെട്ടിരുന്നു.
    • എന്നാൽ  നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ രാജാവിന്റെ സൈനികർ (ഇംപീരിയൽ ഗാർഡ്) വെടിയുതിർത്തു 
    • അങ്ങനെ തൊഴിലാളികളുടെ സമാധാനപരമായ പ്രകടനം ഒരു കൂട്ടക്കൊലയായി മാറി.
    • ഇതാണ് ബ്ലഡി സൺഡേ കൂട്ടക്കൊല എന്നറിയപ്പെടുന്നത് 
    • അതിൻ്റെ ഫലമായി നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും റഷ്യയിലുടനീളം രോജനരോഷം ആളിക്കത്തിക്കുകയും ചെയ്തു.
    • സമാധാനപരമായ പ്രതിഷേധത്തെ ക്രൂരമായി അടിച്ചമർത്തിയത് വിപ്ലവത്തിന് പൊതുജന പിന്തുണ വർദ്ധിപ്പിക്കുകയും സർക്കാർ വിരുദ്ധ വികാരത്തിന് ആക്കം കൂട്ടുകയും ചെയ്തു.

    ചൈനയിലെ ദേശീയ വിപ്ലവം

    • നടന്ന വർഷം : 1911
    • നേതൃത്വം നൽകിയത് : ഡോ. സൻയാത് സെൻ 
    • മഞ്ചു രാജഭരണത്തിനെരായി നടന്ന വിപ്ലവം.
    • ഇത് ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചു.
    • തുടർന്ന് ദക്ഷിണചൈനയിൽ സൻയാസെന്നിന്റെ നേതൃത്വത്തിൽ കുമി ന്തങ് പാർട്ടി ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചു.
    • സൻയാൻ ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നീ മൂന്ന് ആശയങ്ങൾക്ക് പ്രാധാന്യം നൽകി.


    Related Questions:

    സോവിയറ്റ് യൂണിയൻ്റെ ഭരണഘടന നിലവിൽ വന്ന വർഷം ഏതാണ് ?
    പതിനേഴാം നൂറ്റാണ്ടിൽ, ഇംഗ്ലണ്ടിലെ രാജാവിൻറെ മത പീഡനത്തെ തുടർന്ന്, അമേരിക്കയിലെത്തിയ തീർത്ഥാടക പിതാക്കന്മാർ സഞ്ചരിച്ച കപ്പൽ

    ചുവടെ തന്നിരിക്കുന്നതില്‍ 'a' യിലെ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കി അതുപോലെ 'b' പൂരിപ്പിക്കുക.

    a) ലൂയി പതിനാറാമാന്‍ : ഫ്രാന്‍സ്

    b) നിക്കോളാസ് രണ്ടാമന്‍ : ...........................

    "രക്തരൂക്ഷിതമായ ഞായറാഴ്ച്ച" എന്ന സംഭവം നടന്ന രാജ്യം ഏത് ?
    മൂന്നാമത്തെ എസ്റ്റേറ്റിന്റെ മുദ്രാവാക്ക്യം ?