App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന(JRY).
  2. 1999 ഏപ്രിൽ 7ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന.
  3. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്
  4. ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയും (NREP) ഗ്രാമീണ ഭൂരഹിത തൊഴിൽ ഉറപ്പ് പദ്ധതിയും (RLEGP) സംയോജിച്ചതാണ് ജവഹർ റോസ്ഗാർ യോജന 

    Aരണ്ടും നാലും

    Bരണ്ടും മൂന്നും

    Cഒന്നും മൂന്നും നാലും

    Dഎല്ലാം

    Answer:

    C. ഒന്നും മൂന്നും നാലും

    Read Explanation:

    • ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ജവഹർ റോസ്ഗർ യോജന.
    • 1989 ഏപ്രിൽ 1ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്‌ ജവാഹര്‍ തൊഴില്‍ദാന പരിപാടി (ജവഹർ റോസ്ഗാർ യോജന) ആരംഭിച്ചത്‌.
    • അതുവരെ നിലവിലുണ്ടായിരുന്ന ദേശീയ (ഗ്രാമീണ തൊഴില്‍ദാന പരിപാടി (NREP), ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പരിപാടി (RLEGP) എന്നിവയെ ഈ പദ്ധതിയില്‍ ലയിപ്പിച്ചു.
    • ഏഴാം പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ് ജവഹർ റോസ്ഗാർ യോജന നിലവിൽ വന്നത്.

    Related Questions:

    സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന തമിഴ്‌നാട് സർക്കാർ ആരംഭിച്ച പദ്ധതി ?
    ആദിവാസി ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ 2023 നവംബറിൽ ആരംഭിച്ച പദ്ധതി ഏത് ?
    Child Line number is :
    Beti Bachao Beti Padhao (BBBP) Programme was launched at Panipat, Haryana on
    പ്രസാർ ഭാരതി കീഴിലുള്ള ആകാശവാണിയുടെയും ദൂരദർശന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനായി ₹2,539.61 കോടി രൂപ ചിലവിൽ , ക്യാബിനറ്റ് കമ്മിറ്റി ഓൺ എക്കണോമിക്സ് അഫയെഴ്സ് അംഗീകാരം നൽകിയ പദ്ധതി ഏതാണ് ?