App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശങ്ങളിലെ കാലാവസ്ഥയെ സംബന്ധിച്ച് ശരിയായവ തിരഞ്ഞെടുത്തെഴുതുക ?

  1. ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ മിതമായ കാലാവസ്ഥയാണുള്ളത് . ഇവിടെ അത്യുഷ്ണമോ അതിശൈത്യമോ അനുഭവപ്പെടാറില്ല, സമുദ്ര സാമീപ്യമാണ് കാരണം
  2. കിഴക്കൻ തീരങ്ങളിൽ കോരമെന്റൽ തീരാത്ത മഴ ലഭിക്കുന്നത് ഒക്‌ടോബർ -നവംബർ മാസങ്ങളിലാണ് .മൺസൂൺ കാറ്റുകളുടെ പിൻവാങ്ങൽ കാലമാണിത് .ഈ സമയത് കേരളത്തിലും മഴ ലഭിക്കുന്നുണ്ട് [തുലാവർഷം ]
  3. തീര പ്രദേശങ്ങളിൽ മഞ്ഞു വീഴ്ച അനുഭവപ്പെടാറുണ്ട്
  4. . ബംഗാൾ ഉൾക്കടലിൽ നിന്നും രൂപപ്പെടുന്ന ചക്രവാതങ്ങളിൽ നിന്നും കിഴക്കൻ തീരത്തുമഴ ലഭിക്കുന്നുണ്ട്

    Aഇവയൊന്നുമല്ല

    B1, 2, 4 ശരി

    C3, 4 ശരി

    D1 മാത്രം ശരി

    Answer:

    B. 1, 2, 4 ശരി

    Read Explanation:

    • ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ മിതമായ കാലാവസ്ഥയാണുള്ളത് .

    • ഇവിടെ അത്യുഷ്ണമോ അതിശൈത്യമോ അനുഭവപ്പെടാറില്ല, സമുദ്ര സാമീപ്യമാണ് കാരണം

    • കര പെട്ടെന്ന് ചുടു പിടിക്കുകയും വേഗത്തിൽ തണുക്കുകയും ചെയ്യുമ്പോൾ ,കടൽ സാവധാ നത്തിലാണ് ചുടു പിടിക്കുകയും തണുക്കുകയും ചെയ്യുന്നത് . ഇത് കടൽ കാറ്റും കരക്കാറ്റും രൂപപ്പെടുന്നതിനു കാരണമാകുന്നു .ഇ കാറ്റുകൾ തീര പ്രദേശത്തെ ദിന അന്തരീക്ഷ സ്ഥിതി മിതപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു

    • മൺസൂൺ കാറ്റുകളാണ് തീരാ പ്രദേശത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം .അറബിക്കടലിലൂടെ എത്തുന്ന തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ പശ്ചിമഘട്ടത്തിൽ തട്ടി പടിഞ്ഞാറൻ തീര സമതലങ്ങളിൽ ഉയർന്ന തോതിൽ മഴ നൽകുന്നു

    • കിഴക്കൻ തീരങ്ങളിൽ കോരമെന്റൽ തീരാത്ത മഴ ലഭിക്കുന്നത് ഒക്‌ടോബർ -നവംബർ മാസങ്ങളിലാണ് .മൺസൂൺ കാറ്റുകളുടെ പിൻവാങ്ങൽ കാലമാണിത് .ഈ സമയത് കേരളത്തിലും മഴ ലഭിക്കുന്നുണ്ട് [തുലാവർഷം ]

    • ബംഗാൾ ഉൾക്കടലിൽ നിന്നും രൂപപ്പെടുന്ന ചക്രവാതങ്ങളിൽ നിന്നും കിഴക്കൻ തീരത്തുമഴ ലഭിക്കുന്നുണ്ട്


    Related Questions:

    രാത്രി കാലങ്ങളിൽ കര പ്രദേശത്തു ചുടു താരതമ്യേന കുറയുന്നത് കാരണം ഉച്ചമർദ്ദം രൂപപ്പെടുന്നു .എന്നാൽ കടലിൽ കരയേക്കാൾ താരതമ്യേന ചുടു കൂടുതലായതിനാൽ ന്യുനമർദ്ദവുമായിരിക്കും അപ്പോൾ ഉച്ചമർദ്ദ മേഖലയായ കടലിലേക്ക് വീശുന്നു.ഇതാണ് __________?
    ഉപദ്വീപീയ പീഠഭൂമിക്കും അറബിക്കടലിമു ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഭൂപ്രദേശമാണ്__________?
    കടൽത്തീരങ്ങളിൽ മണൽ തിട്ടകളാലോ പവിഴ പുറ്റുകളാലോ കടലിൽ നിന്നും വേർതിരിക്കപ്പെട്ടിട്ടുള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ്________?
    പുലിക്കാറ്റു തടാകം ,പോയിന്റ് കാലിമാർ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നതെവിടെ ?
    സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന തീരശിലഭാഗത് തിരമാലയുടെ അപരദനം മൂലം ഇരു ഭാഗങ്ങളിലും സമുദ്രഗുഹകൾ രൂപപ്പെടുന്നു,കാലക്രമേണ നിരന്തരമായ അപരദന പ്രക്രിയയിളുടെ ഇരുഗുഹകളും കൂടിച്ചേർന്നു കമാന ആകൃതി കൈ വരിക്കുന്നു ഇതാണ് ______?