App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരായി ജലം ട്യൂബിലൂടെ മുകളിലേയ്ക്ക് ഉയർന്നു നിൽക്കുന്നതാണ് കേശിക ഉയർച്ച (Capillary Rise)
  2. കേശിക ഉയർച്ച കാണിക്കുന്ന ഒരു ദ്രാവകമാണ് മെർക്കുറി
  3. ചുമരുകളിൽ മഴക്കാലത്ത് നനവ് പടരുന്നത് കേശികത്വത്തിന് ഉദാഹരണമാണ്

    Aഎല്ലാം ശരി

    Bഒന്ന് തെറ്റ്, രണ്ട് ശരി

    Cഒന്നും മൂന്നും ശരി

    Dഇവയൊന്നുമല്ല

    Answer:

    C. ഒന്നും മൂന്നും ശരി

    Read Explanation:

    • ഒരു നേരിയകുഴലിലൂടെയോ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം  
    • ഭൂമിയുടെ ഗുരുത്വാകർഷണത്തിന് അഥവാ ജലത്തിന്റെ ഭാരത്തിന് എതിരായി ജലം ട്യൂബിലൂടെ മുകളിലേയ്ക്ക് ഉയർന്നു നിൽക്കുന്നതാണ് കേശിക ഉയർച്ച (Capillary Rise).
    • ഒരു കുഴലിൽ ദ്രാവകം താഴുന്നതിനെ കേശിക താഴ്ച എന്നു പറയുന്നു.
    • കേശിക താഴ്ച കാണിക്കുന്ന ഒരു ദ്രാവകമാണ് മെർക്കുറി

    Related Questions:

    ആറ്റം ,തന്മാത്ര എന്നിവയുടെ മാസ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അനുയോജ്യമായ യൂണിറ്റ് ?
    ഒരു സാധാരണ RC കപ്ലിംഗ് ആംപ്ലിഫയറിന്റെ ഫ്രീക്വൻസി റെസ്പോൺസ് കർവിൽ (Frequency Response Curve), മിഡ്-ഫ്രീക്വൻസി റീജിയനിൽ (Mid-frequency Region) ഗെയിൻ എങ്ങനയായിരിക്കും?
    കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനമാണ്?
    ഒരു ഇലക്ട്രോൺ വോൾട്ട് എന്നതു്.................... ജൂളിന് തുല്യമാണ്.
    National Science Day