താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവനകൾ ഏത്?
- ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തുവിന്റെ സാന്ദ്രതയെ മാത്രം ആശ്രയിച്ചിരിക്കുന്നു.
- ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തു ആദേശം ചെയ്ത ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
- ഒരു കല്ല് ജലത്തിൽ മുങ്ങിയിരിക്കുമ്പോൾ കല്ലിനുണ്ടായ ഭാരക്കുറവ് അതിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലത്തിന് തുല്യമായിരിക്കും.
- കടലിൽ നിന്ന് ശുദ്ധജല തടാകത്തിലേക്ക് കടക്കുന്ന കപ്പൽ കൂടുതൽ താഴുന്നത് കടൽ ജലത്തിന്റെയും ശുദ്ധജലത്തിന്റെയും സാന്ദ്രത വ്യത്യാസം കൊണ്ടാണ്.
Aഎല്ലാം തെറ്റ്
B4 മാത്രം തെറ്റ്
C1 മാത്രം തെറ്റ്
D1, 2 തെറ്റ്