App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. ധരാതലീയ ഭൂപടങ്ങളിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള വരകളാണ് ഈസ്റ്റിങ്‌സ്
  2. ഇവയുടെ മൂല്യം കിഴക്കോട്ട് പോകുന്തോറും കുറഞ്ഞു വരുന്നു
  3. ഭൂപടത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതു വശത്തായി കാണപ്പെടുന്ന ഈസ്റ്റിങ്സിന്റെ മൂല്യമാണ് സ്ഥാനനിർണയത്തിന് പരിഗണിക്കുക
  4. ഈസ്റ്റിംഗ്സ് - നോർത്തിങ്സ് രേഖകൾ ചേർന്നുണ്ടാകുന്ന ജാലികകളെ റഫറൻസ് ഗ്രിഡ് എന്ന് വിളിക്കുന്നു

    A3 മാത്രം ശരി

    B1, 4 ശരി

    C1, 3 ശരി

    D3, 4 ശരി

    Answer:

    D. 3, 4 ശരി

    Read Explanation:

    • വലിയതോതിൽ തയ്യാറാക്കപ്പെട്ട ധരാതലീയ ഭൂപടങ്ങളിലെ സ്ഥാനനിർണയം കൃത്യമായി നടത്താൻ വടക്ക് തെക്ക് ദിശയിലും കിഴക്ക് പടിഞ്ഞാറ് ദിശയിലും ചുവന്ന രേഖകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

    ഈസ്റ്റിങ്‌സ്

    • ഇവയിൽ വടക്ക് തെക്ക് ദിശയിൽ വിലക്കപ്പെട്ടിരിക്കുന്ന വരകൾ ഈസ്റ്റിങ്‌സ് എന്നറിയപ്പെടുന്നു.
    • ഇവയുടെ മൂല്യം കിഴക്കോട്ട് പോകുന്തോറും കൂടി വരുന്നു.
    • ഭൂപടത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതു വശത്തായി കാണപ്പെടുന്ന ഈസ്റ്റിങ്സിന്റെ മൂല്യമാണ് സ്ഥാനനിർണയത്തിന് പരിഗണിക്കുക.

    നോർത്തിങ്സ്

    • കിഴക്കുപടിഞ്ഞാറ് ദിശയിലുള്ള വരകളെ നോർത്തിങ്സ് എന്ന് വിളിക്കുന്നു.
    • ഇവയുടെ മൂല്യം വടക്ക് ദിശയിലേക്ക് പോകുന്തോറും കൂടിവരുന്നു.
    • ഭൂപടത്തിലെ സവിശേഷതകൾക്ക് തൊട്ട് തെക്കായി കാണപ്പെടുന്ന നോർത്തിങ്സിൻ്റെ മൂല്യമാണ് സ്ഥാനനിർണയത്തിന് പരിഗണിക്കുക.

    ഈസ്റ്റിംഗ്സ് - നോർത്തിങ്സ് രേഖകൾ ചേർന്നുണ്ടാകുന്ന ജാലികകളെ റഫറൻസ് ഗ്രിഡ് എന്ന് വിളിക്കുന്നു

     


    Related Questions:

    ഏത് ദ്വീപ് രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയാണ് ദിവേഹി ?
    ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം ഏതാണ് ?

    ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

    1. കാലാവസ്ഥ ഭൂപടം
    2. രാഷ്ട്രീയ ഭൂപടം
    3. കാർഷിക ഭൂപടം
    4. വ്യാവസായിക ഭൂപടം
      ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളാണ് :

      അന്തരീക്ഷ വായുവിലെ ചില വാതകങ്ങളും അവയുടെ വ്യാപ്തവും താഴെ നൽകിയിരിക്കുന്നു അവയിൽ കൃത്യമായത് മാത്രം തിരഞ്ഞെടുക്കുക :

      1. നൈട്രജൻ     -    78.08%
      2. ഓക്സിജൻ - 20.95%
      3. ആർഗൺ - 0.04%
      4. കാർബൺ ഡയോക്സൈഡ് - 0.93%