App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ ജോഡിയേത്?

  1. ട്രോപോസ്ഫിയർ - കാലാവസ്ഥ പ്രതിഭാസങ്ങൾ
  2. അയണോസ്ഫിയർ - റേഡിയോതരംഗങ്ങൾ
  3. സ്ട്രാറ്റോസ്ഫിയർ - അറോറ
  4. മിസോസ്ഫിയർ - ഓസോൺ പാളി

    Ai, ii ശരി

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Di തെറ്റ്, iii ശരി

    Answer:

    A. i, ii ശരി

    Read Explanation:

    ട്രോപോസ്ഫിയർ

    • അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ മണ്ഡലമാണ് ട്രോപോസ്ഫിയർ
    • ജലബാഷ്പത്തിന്റെ 99% വും അന്തരീക്ഷ വാതകങ്ങളുടെ 75% വും കാണപ്പെടുന്നത് ഈ മേഖലയിലാണ്
    • ഈ പാളിയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ വ്യാപകമായി കണ്ടുവരുന്നു.
    • മനുഷ്യനും മറ്റ് ജീവജാലങ്ങളും കാണപ്പെടുന്ന ഏറ്റവും താഴ്ന്ന വിധാനത്തിനുള്ള അന്തരീക്ഷ പാളിയാണിത്.

    അറോറ

    • ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ സംഭവിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളാണ് അറോറ
    • Northern and Southern lights എന്നും അറിയപ്പെടുന്നു.
    • സൂര്യനിൽ നിന്നുള്ള ചാർജ്ജ് കണങ്ങൾ ഭൂമിയുടെ കാന്തികക്ഷേത്രവുമായും അന്തരീക്ഷവുമായും ഇടപഴകുന്നതാണ് അവയ്ക്ക് കാരണം.
    • സൗരവാതത്തിൽ നിന്നുള്ള ചാർജുള്ള കണങ്ങൾ,  ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, അവ ഓക്സിജന്റെയും നൈട്രജന്റെയും ആറ്റങ്ങളുമായും തന്മാത്രകളുമായും കൂട്ടിയിടിക്കുന്നു.
    • ഈ കൂട്ടിയിടികൾ മൂലം ആറ്റങ്ങളും തന്മാത്രകളും വിവിധ നിറങ്ങളുടെ പ്രകാശം പുറപ്പെടുവിക്കുകയും അറോറ എന്നറിയപ്പെടുന്ന മനോഹരമായ പ്രതിഭാസം ഉണ്ടാവുകയും ചെയ്യുന്നു
    • വർഷത്തിൽ ഏത് സമയത്തും അറോറ ഉണ്ടാകാം, പക്ഷേ ധ്രുവപ്രദേശങ്ങളിൽ രാത്രികൾ കൂടുതൽ ഇരുണ്ടതാ യ ശൈത്യകാലത്ത് അവ ദൃശ്യമാകുന്നു

    അയോണോസ്ഫിയർ

    • ഉയർന്ന ഊർജ്ജമുള്ള സൗരവികിരണങ്ങളുടെ പ്രവർത്തനഫലമായി അന്തരീക്ഷ വാതകങ്ങൾ ഈ പാളിയിൽ വൈദ്യുതചാർജ് ഉള്ള അയോണുകൾ ആയിട്ടാണ് കാണപ്പെടുന്നത്.
    • തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗം 
    • റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്നത് അയോണോസ്ഫിയറിന്റെ സാന്നിധ്യം മൂലമാണ്
    • അയോണോസ്ഫിയറിനെ കുറിച്ച് സിദ്ധാന്തം രൂപീകരിച്ച ഇന്ത്യക്കാരൻ : എസ് .കെ മിത്ര

    • ഓസോൺ പാളി സ്ഥിതിചെയ്യുന്നത് സ്ട്രാറ്റോസ്ഫിയറിലാണ്.

    Related Questions:

    ലോകത്തിന്റെ ബ്രഡ് ബാസ്കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുൽമേടുകൾ കാണപ്പെടുന്ന വൻകര ഏതാണ് ?
    ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത് ?
    ' മരിയാന ട്രഞ്ച് ' യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ്‌ ആരാണ് ?

    ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന സമുദ്രജല പ്രവാഹങ്ങൾ ഏതൊക്കെയാണ് ? 

    1. ലീവിൻ പ്രവാഹം 
    2. മൊസാംബിക്ക് പ്രവാഹം 
    3. ക്രോംവെൽ പ്രവാഹം 
    4. അഗുൽഹാസ് പ്രവാഹം 
    5. ഹംബോൾട്ട് പ്രവാഹം  
      നിശാദീപങ്ങൾ(Night shining) എന്നറിയപ്പെടുന്ന മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ?