App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന ലായനിയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക:

  1. ലീനത്തിന്റെ സ്വഭാവം, ലേയത്വത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്.
  2. പൂരിത ലായനി ഉണ്ടാക്കുന്നതിന് മുമ്പുള്ള അവസ്ഥയിൽ, ലായനിയെ അതിപൂരിത ലായനി എന്ന് വിളിക്കുന്നു.
  3. ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നു കിടക്കുന്ന ലായനിയാണ് പൂരിത ലായനി.
  4. എല്ലാ ലവണങ്ങളുടെയും ലേയത്വം, താപനില കൂടുമ്പോൾ കൂടുന്നു.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C1, 3, 4 ശരി

    D3 മാത്രം ശരി

    Answer:

    C. 1, 3, 4 ശരി

    Read Explanation:

    ലായനി:

    • ലയിക്കുന്ന വസ്തുവിനെ ലീനം എന്ന് അറിയപ്പെടുന്നു.
    • ഏതിലാണോ ലീനം ലയിക്കുന്നത്, അതിനെ ലായകം എന്ന് അറിയപ്പെടുന്നു.
    • ലീനം ലായകത്തിൽ ലയിച്ചു ഉണ്ടാകുന്നതിനെ ലായനി എന്നറിയപ്പെടുന്നു.
    • ലായനിയുടെ പരമാവധി ലയിക്കുന്ന സാന്ദ്രതയുള്ള ഒരു ലായനിയാണ്, പൂരിത ലായനി.
    • പൂരിത ലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവസ്ഥയിൽ ലായനിയെ, അപൂരിത ലായനി എന്ന് വിളിക്കുന്നു.
    • പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം ലയിച്ചു ചേർന്ന ലായനി, അതിപൂരിത ലായനി.
    • ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാമിലുള്ള അളവാണ് ആ ലീനത്തിന്റെ ലേയത്വം.
    • ലീനത്തിന്റെ സ്വഭാവം, താപനില എന്നിവ ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
    • താപനില വർദ്ധിക്കുന്നതിനനുസരിച്ച്, ലീനങ്ങളുടെ ലേയത്വം കൂടുന്നു.

    Related Questions:

    താഴെ പറയുന്ന ലായകങ്ങളിൽ സിൽവർ ക്ലോറൈഡ് ഏറ്റവും ലയിക്കുന്ന ലായകമാണ്.................
    ഒരു NH4OH ലായനിയിൽ NH4Cl ചേർക്കുമ്പോൾ ലായനിയുടെ pH എന്ത് സംഭവിക്കുന്നു ?
    ആദർശ ലായനികൾ രൂപീകരിക്കാൻ ഏറ്റവും സാധ്യതയുള്ളത് ഏത് തരത്തിലുള്ള ഘടകങ്ങൾക്കാണ്?
    ഏതാനും തുള്ളി ഫിനോൾഫ്തലീൻ ചേർത്താൽ പിങ്ക് നിറം ലഭിക്കുന്ന ലായനി
    വോള്യൂമെട്രിക് വിശകലനത്തിൽ, ഒരു ലായനിയുടെ ഗാഢത (concentration) അറിയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏതാണ്?