App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ചലന ജഡത്വവുമായി ബന്ധമില്ലാത്ത ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. മാവിൻകൊമ്പ് പെട്ടെന്ന് കുലുക്കുമ്പോൾ മാങ്ങ ഞെട്ടറ്റ് വീഴുന്നത്
  2. സ്വിച്ച് ഓഫ് ചെയ്തശേഷവും ഫാൻ അൽപ്പനേരത്തേക്ക് കറങ്ങുന്നത്
  3. നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ ബസ്സിലെ യാത്രക്കാർ പുറകോട്ട് വീഴുന്നത്
  4. ലോങ്ജംപ് ചാടുന്ന കായിക താരങ്ങൾ ചാടുന്നതിന് മുൻപ് അല്പദൂരം ഓടുന്നത്

    Aഇവയൊന്നുമല്ല

    B2, 4

    C1, 3 എന്നിവ

    D3 മാത്രം

    Answer:

    C. 1, 3 എന്നിവ

    Read Explanation:

    • ജഡത്വം - ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥക്കോ നേർരേഖാ സമചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ 
    • ജഡത്വ നിയമം ആവിഷ്ക്കരിച്ചത് - ഗലീലിയോ 
    • ഒരു വസ്തുവിന്റെ ജഡത്വം അതിന്റെ മാസിനെ ആശ്രയിച്ചിരിക്കുന്നു 

    ചലന ജഡത്വം - ഉദാഹരണങ്ങൾ 

    • സ്വിച്ച് ഓഫ് ചെയ്തശേഷവും ഫാൻ അൽപ്പനേരത്തേക്ക് കറങ്ങുന്നത് 
    • ലോങ്ജംപ് ചാടുന്ന കായിക താരങ്ങൾ ചാടുന്നതിന് മുൻപ് അല്പദൂരം ഓടുന്നത് 
    • വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് നിർത്തുമ്പോൾ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് വീഴാൻ  പോകുന്നത് 

    നിശ്ചല ജഡത്വം -ഉദാഹരണങ്ങൾ 

    • മാവിൻകൊമ്പ് പെട്ടെന്ന് കുലുക്കുമ്പോൾ മാങ്ങ ഞെട്ടറ്റ് വീഴുന്നത് 
    • നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ ബസ്സിലെ യാത്രക്കാർ പുറകോട്ട് വീഴുന്നത്
    • പലകയിൽ ഇഷ്ടിക വച്ചതിന് ശേഷം പലക പെട്ടെന്ന്  വലിച്ചാൽ ഇഷ്ടിക യഥാസ്ഥാനത്ത് തുടരുന്നത് 

    Related Questions:

    ഒരു വസ്തു മുകളിലേക്ക് ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി :
    വ്യാപകമർദ്ദം (Thrust) എന്നാൽ എന്ത്?
    സ്ഥിരകാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അലോയിയാണ് അൽനിക്കോ. എന്നാൽ ഇതിന്റെ ഒരു ന്യൂനത യാണ് :
    സൂര്യനിൽ ഊർജ്ജം ഉണ്ടാകുന്നതെങ്ങിനെ ?
    ചുവടെ ചേർത്തിരിക്കുന്നവയിൽ അടിസ്ഥാന ഏകകം (Base Unit) ഏതാണ് ?