App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ പി സി മഹലനോബിസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. സംഖ്യ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു 
  2. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കിലാക്കി
  3. ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രവിഭാഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  4. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നു

    Aഎല്ലാം ശരി

    B3 മാത്രം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    പി.സി.മഹലനോബിസ്

    • ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നു.
    • ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രവിഭാഗത്തിന്റെ ശില്പി അഥവാ പിതാവ് എന്നറിയപ്പെടുന്നു.
    • സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് വ്യക്തി.

    • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ.
    • പി.സി.മഹലനോബിസിന്റെ ജന്മദിനമായ ജൂൺ 29 ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നു.
    • രണ്ടാം പഞ്ചവത്സര പദ്ധിതിയുടെ ശില്പി,രണ്ടാം പഞ്ചവത്സര പദ്ധതി മഹലനോബിസ് മാതൃകഎന്നറിയപ്പെടുന്നു.
    • സംഖ്യ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു 

    • 1945-ൽ ലണ്ടനിലെ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി അദ്ദേഹത്തിന് വിശിഷ്ട അംഗത്വം നൽകി.
    • യുണൈറ്റഡ് നേഷൻസ് സബ് കമ്മീഷൻ ഓൺ സാംപ്ലിങ്ങിന്റെയും ഇന്ത്യൻ നാഷണൽ ഇൻകം കമ്മിറ്റിയുടേയും ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
    • 1957-58ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റായിരുന്നു. 

    Related Questions:

    2023 ജനുവരിയിൽ പ്രസിദ്ധികരിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പുതുക്കിയ വോട്ടർപട്ടിക പ്രകാരം ഏറ്റവും കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല ഏതാണ് ?
    ' സംഖ്യ ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ് ?
    NSSO-ന്റെ പൂർണരൂപം :
    The concept Jail Cost of Living' is associated with
    ഇന്ത്യയുടെ ഊർജ്ജ മേഖലയെപ്പറ്റിയുള്ള CSO യുടെ വാർഷിക പ്രസിദ്ധീകരണം ?