App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. “പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.
  2. വളരെയധികം ലഘുതന്മാത്രകൾ ചേർന്നുണ്ടാകുന്ന ഇവ മാകോമോളിക്യൂളുകൾ എന്നും അറിയപ്പെടുന്നു.
  3. ഏകലകങ്ങൾ പരസ്പരം സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു .
  4. ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ മാകോമോളിക്യൂളുകൾ എന്നറിയപ്പെടുന്നു.

    Aഇവയൊന്നുമല്ല

    B1, 2, 3 ശരി

    C2 തെറ്റ്, 4 ശരി

    Dഎല്ലാം ശരി

    Answer:

    B. 1, 2, 3 ശരി

    Read Explanation:

    പോളിമേർ /ബഹുലകങ്ങൾ

    • പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.

    • പോളി എന്നാൽ ഒന്നിലധികം എന്നും മെർ എന്നാൽ യൂണിറ്റ് അഥവാ ഭാഗം എന്നുമാണ് അർഥം.

    • തന്മാത്രാമാസ് വളരെ കൂടിയ (10- 10 യൂണിറ്റ്) തന്മാത്രകളെയാണ് ബഹുലകങ്ങൾ എന്ന് വിളിക്കുന്നത്.

    • വളരെയധികം ലഘുതന്മാത്രകൾ ചേർന്നുണ്ടാകുന്ന ഇവ മാകോമോളിക്യൂളുകൾ എന്നും അറിയപ്പെടുന്നു.

    • ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ ഏകലകങ്ങൾ' എന്നറിയപ്പെടുന്നു.

    • ഇവ ലളിതവും ക്രിയാശീലമുള്ളതുമായ തന്മാത്രക ളിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്.

    • ഏകലകങ്ങൾ പരസ്പരം സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു .

    • ഏകലങ്ങളിൽ നിന്ന് പോളിമെറുകൾ ഉണ്ടാകുന്ന പ്രവർത്തനത്തെ ബഹുലകീകരണം (പോളിമെറികരണം) എന്നുവിളിക്കുന്നു.

    • ഈഥീനെ പോളിത്തീൻ ആക്കിമാറ്റുന്ന പ്രവർത്തനവും ഹെക്സാമെഥീലീഡെഅമീൻ അഡിപിക് ആസിഡുമായി പ്രവർത്തിച്ച് നൈലോൺ 6, 6 ഉണ്ടാകുന്ന പ്രവർത്തനവും രണ്ട് വ്യത്യസ്ത തരം ബഹുലകീകരണത്തിന് ഉദാഹരണമാണ് .


    Related Questions:

    വുർട്സ് പ്രതിപ്രവർത്തനത്തിൻ്റെ ഒരു പ്രധാന പരിമിതി എന്താണ്?
    ടെഫ്ലോൺ നിർമാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
    ഒരു ആൽക്കീനിന്റെ ജ്വലനം (combustion) നടത്തുമ്പോൾ, പ്രധാന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ്?
    ഗ്രിഗ്നാർഡ് റിയാജൻ്റ് ഫോർമാൽഡിഹൈഡുമായി (formaldehyde) പ്രതിപ്രവർത്തിക്കുമ്പോൾ ഏത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?

    താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ? 

    1. ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ 

    2. കത്തുന്നു 

    3. നിറമില്ല 

    4. രൂക്ഷഗന്ധം 

    5. കത്തുന്നത് പോലുള്ള രുചി